Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് ഓണസദ്യ ഗംഭീരമായി

ona-sadya-1

കലിഫോർണിയ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് ഒരുക്കിയ ഓണസദ്യയുട ഉദ്ഘാടനം മിൽപിറ്റാസ് റെഡ് ചില്ലീസ് റസ്റ്റോറന്റ് ഹാളിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജാൻ വാൾട്ടർ, മിൽപിറ്റാസ് മേയർ ജോസ് എസ്റ്റീവ്സ്, ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ രാജൻ താപ്പ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ona-sadya-2

നിറപറയും നിലവിളക്കും പൂക്കളവുമൊക്കയായി തികച്ചും നാടൻ ഓണസദ്യ നിരവധി വിഭവങ്ങളോടെ നൂറുകണക്കിന് അതിഥികൾക്ക് ഇലയിൽ വിളമ്പി നൽകി. മലയാളികളെ കൂടാതെ മറ്റു ഇന്ത്യൻ സംസ്ഥാനക്കാരും അമേരിക്കൻ പൗരന്മാരും ഓണാഘോഷത്തിനെത്തുകയും ഇലയിൽ വിളമ്പിയ ഓണസദ്യ ഭക്ഷിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി.

ona-sadya-3

ഓണസദ്യക്കെത്തിയ അതിഥികൾക്കും സദ്യ ഒരുക്കാൻ സഹായിച്ചവർക്കും സംഭാവനകൾ നൽകിയവർക്കും പൂക്കളവും താലപ്പെലിയുമൊക്കെ ഒരുക്കിയ വനിതകൾക്കും സിലിക്കൺവാലി ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഗോപകുമാർ സോൺ ചെയർ ജെയിംസ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു. 

Your Rating: