Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാറ്റിൻ ഷോപ്പിങ് മാളിൽ വെടിവെയ്പിൽ നാലു മരണം

washington-mall

സിയാറ്റിൻ∙ സിയാറ്റിൽ നിന്നും 65 മൈൽ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിൽ വെളളിയാഴ്ച (സെപ്റ്റംപർ 23) രാത്രി അജ്ഞാത തോക്കുധാരി നടത്തിയ വെടിവെയ്പിൽ നാലുപേർ കൊല്ലപ്പെട്ടതായി വാഷിങ്ടൺ സ്റ്റേറ്റ് പാട്രോൾ അറിയിച്ചു.

ബർലിംഗ്ടൺ കാസ്കേസ് മാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെയ്പിനുശേഷം രാത്രി 8.03ന് പൊലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും വെടിവെയ്പു നടത്തിയ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

washington-mall01

വെടിവെയ്പു നടത്തിയത് ഒരാൾ മാത്രമാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എത്ര പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഇതിലും കൂടാൻ സാധ്യതയുണ്ടോ എന്നും വ്യക്തമാക്കാൻ പൊലീസ് വിസമ്മതിച്ചു. പ്രതിക്കുവേണ്ടിയുളള തിരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടു ത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

വെടിവെപ്പിനെക്കുറിച്ചോ, പ്രതിയെകുറിച്ചോ വിവരം ലഭിക്കുന്നവർ വാഷിംഗ്ടൻ പൊലീസുമായി ബന്ധപ്പെടണമെന്ന് സാർജന്റ് മാർക്ക് ഫ്രാൻസിസ് അഭ്യർത്ഥിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.