Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ഓടുന്ന ‘ഊബർ’ ടാക്സി കാറുകൾ

uber-taxi

സാൻഫ്രാൻസിസ്കോ ∙ സ്വയം ഓടുന്ന കാറുന്ന കാറുകൾ ഇനി റോഡുകളിൽ ടാക്സി സർവ്വീസുകൾക്ക് ലഭ്യമാകും. ഊബർ ടാക്സി കമ്പനി അമേരിക്കയിലെ പിറ്റ്സ് ബർഗിൽ നൂറോളം വോൾവോ കാറുകൾ ഈ മാസം നിരത്തിലിറക്കും. പ്രാരംഭ ഘട്ടത്തിൽ സ്വയം ഓടുന്ന കാറുകളെങ്കിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പിക്കാൻ ഡ്രൈവർ സീറ്റിൽ ഒരാൾ ഉണ്ടാകും.

ഇതിനിടയിൽ സിങ്കപ്പൂരിൽ സ്വയം ഓടുന്ന കാറുകൾ ഈയാഴ്ച നിരത്തിലിറക്കി സർവ്വീസ് ആരംഭിച്ചു. ഗൂഗിൾ, വോൾവോ തുടങ്ങിയ കൂറ്റൻ കമ്പനികൾ ഏറെ വർഷങ്ങളായി ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണങ്ങളിലായിരുന്നെങ്കിലും ആദ്യമായി കാർ ഇറക്കാൻ കഴിഞ്ഞത് അമേരിക്കയിലെ മറ്റൊരു കമ്പനിയായ ന്യൂടൊണോമിക്കാണ്.

uber-3

ആറു കാറുകളാണ് കമ്പനി ആദ്യമായി റോഡിലിറക്കിയതെങ്കിലും കൂടുതൽ കാറുകൾ വർഷാവസാനത്തോടെ റോഡിൽ സർവ്വീസ് നടത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Your Rating: