Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ ചാപ്റ്റർ എസ്എംസിസി മാതാപിതാക്കൾക്കായി സെമിനാർ നടത്തി

SMCCperenting_pic1

ഷിക്കാഗോ∙ ഒക്ടോബർ 2നു സിറോ മലബാർ പാരീഷ് ഹാളിൽ നടന്ന പേരന്റിങ് സെമിനാർ വളരെ വിജ്ഞാനപ്രദവും വിജയകരവുമായിരുന്നു. സിറോ മലബാർ കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാർത്ഥനയോടെ സെമിനാർ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച അഗസ്റ്റിൻ അച്ചൻ എല്ലാവർക്കും ആശംസകൾ നേർന്നു.

SMCCperenting_pic2

എസ്എംസിസി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സദസിന് സ്വാഗതം ആശംസിച്ചു. കേരളത്തിൽ നിന്നെത്തിയ ഡോ. പി.വി. സേവ്യർ കുടുംബ ദൃഢതയുടെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. ഡോ. സാം ജോർജ് അമേരിക്കയിൽ വളരുന്ന പുതുതലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. കാലങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു സ്വീകരിക്കേണ്ട തിനെ സ്വീകരിച്ചും. ത്യജിക്കേണ്ടതിനെ ത്യജിച്ചും, മക്കളെ മനസ്സിലാക്കിയും അംഗീകരിച്ചും ജീവിക്കേണ്ട ത് ഓരോ കുടുംബത്തിന്റേയും ഉത്തരവാദിത്വമാണെന്ന് എടുത്തുപറഞ്ഞു.

SMCCperenting_pic3

സെമിനാറിന്റെ കോർഡിനേറ്റർമാരായി ഷിബു അഗസ്റ്റിനും സണ്ണി വള്ളിക്കളവും പ്രവർത്തിച്ചു. മേഴ്സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി. ആന്റോ കവലയ്ക്കൽ, കുര്യാക്കോസ് തുണ്ട ിപ്പറമ്പിൽ, ഷാജി കൈലാത്ത്, അനിതാ അക്കൽ, സജി വർഗീസ്, ജോസഫ് തോട്ടുകണ്ട ത്തിൽ, ജേക്കബ് കുര്യൻ എന്നിവരുടെ സഹകരണവും സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.