Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എംസിസി ഹെൽത്ത് സെമിനാറും, ഫ്ളൂ ഷോട്ടും വൻ വിജയം

smccflushot_pic1

ഷിക്കാഗോ∙ എസ്എംസി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സിറോ മലബാർ കത്തീഡ്രലിൽ ഹെൽത്ത് സെമിനാർ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോൻസ് ഫാർമസി സ്പോൺസർ ചെയ്ത ഫ്ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാർമസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്ളൂ ഷോട്ടിനു നേതൃത്വം നൽകിയത്.

smccflushot_pic2

സിറോ മലബാർ കത്തീഡ്രലിൽ ഒക്ടോബർ 9ന് പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട ഹെൽത്ത് സെമിനാർ കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്ളൂഷോട്ട് അഗസ്റ്റിനച്ചൻ സ്വീകരിച്ച് മറ്റുള്ളവർക്ക് മാതൃകയായി.

smccflushot_pic3

ഹെൽത്ത് സെമിനാറിൽ ഡോ. മനോജ് നേര്യംപറമ്പിൽ പ്രമേഹത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തു. മലയാളികളുടെ തനതായ ഭക്ഷണശീലം നിലനിർത്തിക്കൊണ്ട് പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഡോ. മനോജ് വിശദീകരിച്ചു. അതിനോടൊപ്പം തന്നെ ജൂബി വള്ളിക്കളം, റാണി കാപ്പൻ, ലെനി ചാക്കോ, റോജി മനോജ്, ബീന വള്ളിക്കളം എന്നിവരുടെ നേതൃത്വത്തിൽ ബ്ലഡ് പ്രഷർ സ്ക്രീനിംഗും, ബ്ലഡ് ഷുഗർ സ്ക്രീനിംഗും നടത്തപ്പെട്ടു.

smccflushot_pic4

എസ്എംസിസി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സദസിന് സ്വാഗതം ആശംസിച്ചു. സജി വർഗീസ് ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. മേഴ്സി കുര്യാക്കോസ് സദസിന് നന്ദി രേഖപ്പെടുത്തി.

smccflushot_pic5

ജോൺസൺ കണ്ണൂക്കാടൻ, സജി വർഗീസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കൽ, ഷാജി കൈലാത്ത്, ജോയി വട്ടത്തിൽ എന്നിവരും പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.

smccflushot_pic6

പത്രപ്രവർത്തൻ ജോയിച്ചൻ പുതുക്കുളവും സെമിനാറിൽ സജീവമായി പങ്കെടുത്തു. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.