Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് സോക്കർ ടൂർണമെന്റ്: ന്യൂയോർക്ക് ഐലന്റേഴ്സിനു വിജയം

soccorturnament_pic2

ന്യൂയോർക്ക്∙ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്വിന്റെ പ്രതിവർഷ ടൂർണമെന്റ് ഓഗസ്റ്റ് 7നു ന്യൂയോർക്കിലെ മാർട്ടിൻ വാൻ ബൂറൻ ഹൈസ്കൂൾ മൈതാനത്ത് നടന്നു. മുഖ്യാതിഥിയായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ ഡേവിഡ് വെപ്രിൻ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം കമ്യൂണിറ്റി ബോർഡ് 13-ാത് ചെയർമാൻ ബ്രൈൻ ബ്ലോക്കും സന്നിഹിതനായിരുന്നു. ഈ സംരംഭത്തിന്റെ മുഖ്യസ്പോൺസർ മെറ്റ്‍ലൈഫിന്റെ ജോർജ് ജോസഫും മറ്റ് അഭ്യുദയകാംക്ഷികളുമായിരുന്നു.

വേനൽപകലിന്റെ ചൂടിനെ വകവയ്ക്കാതെ പങ്കെടുത്ത ടീമിലെ കളിക്കാർ വാശിയേറിയ മത്സരം കാഴ്ചവച്ചു. നിറഞ്ഞു തിങ്ങിയ കാണികളുടെ ഹർഷാരവങ്ങൾക്കൊപ്പം കളിക്കാരുടെ പ്രകടനം ഒപ്പത്തിനൊപ്പം മികവു കാട്ടി. വിദഗ്ധകളിക്കാരുടെ പാദസ്പർശത്താൽ തെറിച്ചുയർന്ന പന്ത് കാണികളുടെ ശ്വാസമടക്കി പിടിപ്പിച്ച്കൊണ്ട് പക്ഷഭേദമില്ലാതെ ഇരു വശത്തേക്കുമുള്ള ഗോളികളുടെ കൈകളിലെക്ക് പാഞ്ഞ് കൊണ്ട ിരുന്നു. അനവധി ടീമുകളുടെ മത്സരപോരാട്ടത്തിനു ശേഷം അവസാനം എത്തിയത് ന്യൂയോർക്ക് ഐലന്റേഴ്സും ഫിലഡൽഫിയ ആർസനൽ ടീമുമായിരുന്നു. ഉഗ്രമായ പ്രകടനം കാഴ്ചവച്ച ഈ ടീമിലെ എല്ലാ കളിക്കാരേയും കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

soccorturnament_pic1

കളിയാരംഭിച്ച് പത്താം നിമിഷത്തിൽ എൽദോ ജെയിംസ് അടിച്ച പന്ത് നെവിൻ നമ്പ്യാർ അടുപ്പിച്ചു കൊണ്ട് വന്നു ഗോളാക്കാൻ ശ്രമിച്ചെങ്കിലും ഗോളി അതിനെ തടുത്തു. പക്ഷെ ഒരു തിരിച്ചടിയിലൂടെ ജിക്കി സാം അത് സ്കോർ ചെയ്തു. രണ്ടാമത്തെ ഗോൾ 23-ാമത്തെ നിമിഷമായിരുന്നു. സജ്ഞയ് ജോസഫ് വിട്ടുകൊടുത്ത ഒരു പന്തു രണ്ടു എതിരാളികളെ തട്ടിനീക്കികൊണ്ടു ജെസ്സി ഗോളടിച്ചു. കളിയുടെ രണ്ടാം പകുതിയിലെ പത്താം നിമിഷം ജിക്കി സാം എതിരാളികളിൽ നിന്നും പന്തു പടി പടിയായി തട്ടിയെടുത്ത് ഉന്നം വച്ച് പന്തടിക്കുകയും അത് തിരിച്ചടിച്ച് കൊണ്ട് ജെസ്സി മാത്യു മൂന്നാമത്തെ ഗോളടിക്കുകയും ചെയ്തു.

ന്യൂയോർക്ക് ഐലന്റേഴ്സ് അങ്ങനെ മൂന്നു ഗോൾ നേടിയപ്പോൾ ഫിലഡൽഫിയ ആർസനൽ ഒരു ഗോളാണു നേടിയത്. ന്യൂയോർക്ക് ഐലന്റേഴ്സിന്റെ വിജയം അവരുടെ നിരന്തര പരിശീലനത്തിന്റേയും അർപ്പണ ബോധത്തോടെയുള്ള കളിയുടേയും ഫലമാണെന്നും, കളിയും വിനോദവും മനുഷ്യ മനസ്സുകളെ ചൈതന്യവത്താക്കുന്നുവെന്നും. ന്യൂയോർക്ക്് മലയാളി സ്പോട്സ് ക്ലബ് വലിയ തയ്വാറെടുപ്പുകളോടെ ഇനി അടുത്ത വർഷം വീണ്ടും കളി മൈതാനത്ത് എത്തുമെന്നും പ്രസി‍ഡന്റ് ഈപ്പൻ ചാക്കോ പറഞ്ഞു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: