Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ മാതാവിന്റെ ജനന തിരുനാൾ ആഘോഷം

somersetthirunal_pic6

ന്യൂജഴ്സി∙സിറോ മലബാർ സഭയുടെ പിതാവ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരിക്ക് സെപ്റ്റംബർ 9 വെളളിയാഴ്ച ന്യൂജഴ്സിയിലെ സോമർസെറ്റ് സെൻറ്തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഇടവകസമൂഹം സ്നേഹോഷ്മളമായ സ്വീകരണം നൽകി.
സോമർസെറ്റിൽ പുതിയതായി നിർമ്മിച്ച ദേവാലയത്തിൽ ആദ്യമായി നടത്തിയ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണ ചടങ്ങുകൾ. വൈകിട്ട് ഏഴിനാരംഭിച്ച ചടങ്ങുകൾക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളിൽ നിന്നായി നാനൂറിലധികം പേർ സംബന്ധിച്ചു.

somersetthirunal_pic8

ഇന്നേ ദിവസം പരിശുദ്ധ മാതാവിന്റെ ജനന തിരുനാൾ ആഘോഷവും ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീർവ്വാദ കർമ്മങ്ങളും ഭക്ത്യാദരപൂർവം നടന്നു. വിശുദ്ധ ദിവ്യബലിക്ക് മുൻപായി ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിൽ പിതാക്കന്മാരെയും, വൈദികരെയും ഇടവക സമൂഹത്തേയും സ്വാഗതം ചെയ്തു സംസാരിച്ചു. ഷിക്കാഗോ രൂപത മെത്രാൻ മാർ.ജോയ് ആലപ്പാട്ട് അഭിവന്ദ്യ പിതാവ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയെ സ്വാഗതം ചെയ്വുകയും ആഘോഷ ചടങ്ങുകൾക്ക് ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

somersetthirunal_pic1

പിതാവ് മാർ ജോർജ് ആലഞ്ചേരി നയിച്ച ആഘോഷമായ ദിവ്യബലിയിൽ ഷിക്കാഗോ രൂപത മെത്രാൻ മാർ. ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്സൺ സെൻറ് ജോർജ് സീറോ മലബാർ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത്, ഫാ. പോളി തെക്കൻ എന്നിവർ സഹകാർമികരായി.

somersetthirunal_pic2

ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് മാർ ജോർജ് ആലഞ്ചേരി തിരുനാൾ സന്ദേശം നൽകുകയും ഇടവകസമൂഹത്തെയും, ഇടവകക്ക് ആത്മീയ നേതൃത്വം നൽകുന്ന ഫാ. തോമസ് കാടുകപ്പിള്ളിയെയും പ്രത്യേകം അഭിന്ദിച്ചു. ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ പിതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ അധ്യയന വർഷത്തെ വിശ്വാസ പരിശീലന ക്ലസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ട ി പ്രത്യേകം പ്രാർത്ഥിക്കുകയും അവരെ ആശീർവദിക്കുകയും ചെയ്തു.തുടർന്ന് പുതുതായി നിമ്മിച്ച ഗ്രോട്ടോയുടെ ആശീർവാദ തിരുക്കർമ്മങ്ങൾ ഗ്രോട്ടോയിൽ വച്ച് നടന്നു.

somersetthirunal_pic3

ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്സും, മരിയൻ മതേഷ്സും, യുവജനങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവകയിലെ ഗായകസംഘം ശ്രുതി മധുരമായ ഗാനങ്ങളാൽ തിരുക്കർമ്മങ്ങൾ കൂടുതൽ ഭക്തി സാന്ദ്രമാക്കി. മാതാവിന്റെ ജന്മദിന തിരുനാൾ ആഘോഷങ്ങളിലും, ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലും ഭക്തി പൂർവ്വം പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങളെയും വികാരി ഫാ. തോമസ് കാടുകപ്പിള്ളി പ്രത്യേകം അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

somersetthirunal_pic7

ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മിനേഷ് ജോസഫ് (ട്രസ്റ്റി) എല്ലാ വിശിഷ്ഗാതിഥികൾക്കും,ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.

അഭിവന്ദ്യ പിതാവ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയുടെ സ്വീകരണ ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക് ചെയ്യുക. http://www.indusphotography.com/alencherry/
വെബ്: www. st.thomassyronj.org

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം


 

Your Rating: