Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ ടോറന്റോയിൽ സമാപിച്ചു

south-asian-1

ടൊറന്റോ∙ ജെറാർഡ് സ്ട്രീറ്റ്, ടോറന്റോയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് സൗത്ത് ഏഷ്യ കാനഡയുടെ ചരിത്ര വിജയമായി. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അണിനിരന്ന പ്രഗത്ഭ കലാകാരന്മാരുടെ കഴിവ് തെളിയിച്ച ഫെസ്റ്റിവൽ വർഗ്ഗഭേദമന്യേ എല്ലാവർക്കും ആസ്വാദ്യമായിരുന്നു.

south-asia-3

വിവിധ ഇന്ത്യൻ കലാ രൂപങ്ങൾ രണ്ടു ദിവസം രണ്ടു വേദികളിൽ ആയി അരങ്ങേറി. ടോറന്റോയിലെ തന്നെ ഇന്ത്യൻ മ്യൂസിക്, ഡാൻസ് സ്‌കൂളുകൾ എന്നിവയുടെ നിർലോഭമായ സഹകരണം ആഘോഷത്തിന്റെ മാറ്റു കൂട്ടി.

south-asia-4

തുഷാർ ഏറ്റെടുത്തു നടത്തിയ 14ാമതു സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ വിജയത്തിൽ എത്തിക്കുന്നതിന് പ്രസാദ്, ആനി, വസു എന്നിവരുടെ ടീം ഏറെ പ്രശംസ അർഹിക്കുന്നു. രണ്ടു ദിനങ്ങളിലായി നൃത്തം, ഗാനം, വിവിധ കലാ രൂപങ്ങൾ, സൗത്ത് ഏഷ്യൻ ഭക്ഷണ വിഭവങ്ങൾ എന്നിവയാൽ നിറഞ്ഞ ജെറാർഡ് സ്ട്രീറ്റ് വടക്കേ ഇന്ത്യയിലെ പുരാതന പട്ടണങ്ങളുടെ പ്രതീതി ഉണർത്തുന്നതായിരുന്നു.

south-asia-2

ഇനിയും ഒരു ഉത്സവമാമാങ്കത്തിനായി കാതോർത്തുകൊണ്ട് രണ്ടു ദിവസത്തെ ആഘോഷകൾക്കു ശേഷം സൗത്ത് ഏഷ്യൻ ഫെസ്റ്റിവൽ കൊടിയിറങ്ങി.വിവിധ ഭാഷ ,സംസ്കാരങ്ങൾ ഒത്തു ചേരുന്ന കനേഡിയൻ സംസ്കാരത്തിന്റെ,ഒത്തൊരുമയുടെ മാഹാത്മ്യം വിളിച്ചോതുന്നതായിരുന്നു.ഫെസ്റ്റിവൽ.

south-asia-5

കാനഡയിലെ ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്ന ജറാർഡ്‌ സ്ട്രീറ്റ് ആഘോഷങ്ങൾ നടന്ന രണ്ടു ദിവസം മറ്റു വംശജരാൾ നിറഞ്ഞിരുന്നു. ഏകദേശം 250000 കാണികൾ രണ്ടു ദിവസമായി ഫെസ്റ്റിവലിൽ സംബന്ധിച്ചു.

വാർത്ത∙ ജയശങ്കർപിള്ള 

Your Rating: