Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഫ്ളോറിഡ കൈരളി ആർട്സ് ക്ലബ് ഓണാഘോഷം ഓഗസ്റ്റ് 20ന്

sadhya

സൗത്ത് ഫ്ളോറിഡ∙ സൗത്ത് ഫ്ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആർട്സ് ക്ലബിന്റെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 20ന് സൗത്ത് ഫ്ളോറിഡ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ നടക്കും.

വൈകിട്ട് 6.30-ന് ആരംഭിക്കുന്ന ഓണസദ്യയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പഞ്ചവാദ്യം, തിരുവാതിര, വള്ളംകളി, ഓണസ്കിറ്റ്, സിനിമാറ്റിക് ക്ലാസിക്കൽ ഡാൻസ് എന്നിവ കൂടാതെ ‘മയാമി ഹരിക്കെയിൻസ്’ എന്ന ബൻഗ്രാ ഡാൻസ് ടീമിന്റെ കലാപരിപാടികളും ഈവർഷത്തെ ഓണാഘോഷങ്ങളുടെ പ്രധാനയിനമാണ്.

ഓണാഘോഷപരിപാടികളുടെ മുഖ്യാതിഥിയായി ഡോ. വേണുഗോപാലും, ഓണസന്ദേശം ലീലാ നായരും, ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം കൊട്ടാരത്തിൽ പാർവതിയമ്മയും നിർവഹിക്കുന്നതാണ്. എല്ലാ സൗത്ത് ഫ്ളോറിഡ മലയാളികളെയും സകുടുംബം ഈ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് ഏബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് ശാമുവേൽ, ട്രഷറർ രാജു ഇടിക്കുള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം കളത്തിൽ (561 827 5896).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: