Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് വെസ്റ്റ് എയർ വിമാനത്തിൽ പൊട്ടിത്തെറി; യാത്രക്കാർ സുരക്ഷിതർ

south-west

ഡാലസ് ∙ ന്യുഓർലിയൻസിൽ നിന്നും ഒർലാന്റോ ഫ്ലോറിഡയിലേയ്ക്ക് പറന്നുകൊണ്ടിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന്റെ ഒന്നാമത്തെ എഞ്ചിനിൽ പൊട്ടിത്തെറിയുണ്ടായി. എഞ്ചിന്റെ പകുതി ഭാഗം കടലിൽ വീണു.

വിമാനത്തിൽ 99 യാത്രക്കാരും 5 ജീവനക്കാരുമുണ്ടായിരുന്നു. ഫ്ലൈറ്റ് 3472 രാവിലെ 9.10ന് ന്യുഓർലിയൻസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് അരമണിക്കൂറിനു ശേഷമാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ എഞ്ചിന്റെ മുൻഭാഗം (നോസ് കൗൾ) തകർന്ന് കഷണങ്ങളായി കടലിൽ വീണു.

പൊട്ടിത്തെറിക്കുശേഷം കഠിനമായ കുലുക്കത്തോടെ വിമാനം താഴ്ന്നെങ്കിലും പൈലറ്റുമാർ വിമാനം നിയന്ത്രണത്തിലാക്കുകയും അടുത്തുളള പെൻസക്കോള വിമാനത്താവളത്തിൽ എമർജൻസി ലാന്റിംഗ് നടത്തി. 942 യാത്രക്കാരെ സുരക്ഷിതരായി വിമാനത്തിൽ നിന്നും ഇറക്കുകയും ചെയ്തു. എഞ്ചിനിൽ ഐസ് കട്ടിപിടിക്കാതിരിക്കാൻ ‘നോസ് കൗൾ ലിപ്’ ചൂടാക്കുന്ന പൈപ്പുകളിൽ അമിതമായി പ്രഷർ വന്നതിനാലാകാം പൊട്ടിത്തെറിയുണ്ടായത് എന്നാണ് നിഗമനം. 

Your Rating: