Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിങ് നടത്തി

breaking

ഹൂസ്റ്റൺ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് പണിയുന്നതിനു തീരുമാനിച്ച ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അലക്സിയോസ്സ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത നടത്തി. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്നും പുരോഹിതന്മാരും ഭക്ത ജനങ്ങളും അടങ്ങുന്ന വലിയ ജനാവലി ചടങ്ങിൽ സംബന്ധിച്ചു.

സഭാ മാനേജിങ് കമ്മിറ്റി മെംബർ റവ.ഫാ. രാജു ഡാനിയേൽ, കൗൺസിൽ മെംബർമാരായ ചാർളി വർഗ്ഗീസ്സ് പടനിലം, എൽസൺ സാമുവേൽ , ജോർജ് ഗീവർഗ്ഗീസ്, അരമന മാനേജർ ഫാ. വർഗ്ഗീസ് തോമസ്സ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്തതും ഈ സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതുമായ എല്ലാവരെയും അഭി. മാർ യൂസേബിയോസ് മെത്രപ്പോലീത്ത അഭിനന്ദിച്ച് ആശീർവദിച്ചനുഗ്രഹിച്ചു. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകി.

വാർത്ത∙ചാർളി വർഗ്ഗീസ്സ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.