Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 10ന്

sreenarayana-guru

ന്യൂയോർക്ക്∙ ശ്രീനാരായണ ഗുരുദേവന്റെ 162-ാം ഗുരുദേവ ജയന്തിയും അതോടൊപ്പം ഓണാഘോഷവും സെപ്റ്റംബർ 10 ,2016 (ശനിയാഴ്ച) രാവിലെ 11 മുതൽ രാത്രി 9 വരെ North America- bnse California സംസ്ഥാനത്തെ Lawndale Communtiy Center Hall ൽ ആഘോഷിക്കാനുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.

ശ്രീനാരായണ ഗുരുദേവൻ മാനവ രാശിക്ക് നൽകിയ മഹിത ദർശനം ആധുനികകാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായി നിൽക്കുന്നു. ഗുരുവിന്റെ മഹിത ദർശനം ഇന്ത്യയിലെ ഋഷി പരമ്പരയിലെ അവസാന കണ്ണിയായി നിൽക്കുന്നു, ഗുരു പകർന്നു തന്നിരിക്കുന്ന മഹത്തായ ദർശനം മറ്റു ഗുരുപരമ്പരയിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് കാണുവാൻ സാധിക്കും. മനുഷ്യൻ ആധ്യാത്മികതയിൽ ഊന്നിയ ഭൗതിക ജീവിതത്തിലൂടെ മാത്രമേ മനുഷ്യ ജന്മത്തിന്റെ പൂർണതയെ കൈവരിക്കുവാൻ സാധിക്കുകയുള്ളൂ എന്നു ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. അതുതന്നെയാണ് ഗുരുദർശനത്തിന്റെ പ്രത്യേകതയും.

ഇത്തവണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഞങ്ങൾ വിനയാഭിമാന പുരസ്സരം അവതരിപ്പിക്കുന്നു ‘ചതയപൊൻതാരകം "(A musical drama based on Sree Narayana Gururdevan's life) കൂടാതെ തിരുവാതിര,മറ്റു കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
For more info: Hari Peethambaran (480-452-9047) Senich Thulasidas 310-953-5775

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: