Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു

gtemple-onam

ഡാലസ്∙ ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു. മാവേലിയുടെ ആഗമനം പ്രതീക്ഷിച്ച്‌ ഡാലസിലെയും സമീപ പ്രദേശങ്ങളിലേയും ഭക്തജനങ്ങള്‍ കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രാങ്കണത്തില്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു.

temple-3

രാജകീയ പ്രൌഢിയോടെ മഹാബലി ഒരുങ്ങിവന്നപ്പോള്‍ ഓണത്തിന്റെ ആവേശം വാനോളമെത്തി.എഴുന്നള്ളത്തിനു അകമ്പടി സേവിച്ചത്, പല്ലാവൂര്‍ ശ്രീധരന്‍ അഭ്യസിപ്പിച്ച താളമേളക്കാരായിരുന്നു.

temple-4

ക്ഷേത്രത്തിന്റെ സ്പിരിച്ച്വല്‍ ഹാളില്‍ അരങ്ങേറിയ വിവിധ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മലബാര്‍ പ്രദേശത്തെ ആചാരമായ ഓണപൊട്ടന്റെ ആഗമനം എല്ലാവരിലും കൗതുകം ഉളവാക്കി.

temple-5

വാഴയിലയില്‍ വിളമ്പിയ സദ്യയിലെ വിഭവങ്ങളുടെ രുചികള്‍ ആസ്വദിച്ച് എല്ലാവരും ഓണം ഉണ്ടു.

temple-2

ചിട്ടയും അടുക്കുമായി വിളമ്പാന്‍ സാധിച്ചത് അനേകം പ്രവര്‍ത്തകരുടെ ആശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്‌ ഗോപാലപിള്ള അഭിപ്രായപെട്ടു.

temple-6

അച്ചാറുകള്‍, ഇഞ്ചിക്കറി ഉള്‍പടെയുള്ള എല്ലാ വിഭവങ്ങളും ക്ഷേത്രത്തില്‍ പാകം ചെയ്യുവാന്‍ അനേകം ഭക്തജനങ്ങള്‍ കൈമെയ് മറന്നു സഹായിച്ചു എന്ന് പാചകത്തിന് മേല്‍നോട്ടം വഹിച്ച ട്രസ്റ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിള്ള അറിയിച്ചു.

വാർത്ത∙ സന്തോഷ് പിള്ള 

Your Rating: