Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു

sna-1

ന്യൂയോർക്ക്∙ ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക 162ാമത് ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ക്യൂൻസ് ഹൈസ്കൂൾ ഓഫ് ടീച്ചിംഗ് അങ്കണത്തിൽ വച്ചു സെപ്റ്റംബർ 17നു ആഘോഷിച്ചു.

sna-4

വിഭവസമൃദ്ധമായ സദ്യയെ തുടർന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും ചെണ്ട മേളവും മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര നടന്നു. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി കൗൺസിൽ മെമ്പർ ബാരി എസ് ഗ്രോഡൻചിക്കും, വെസ്റ്റ് ഹെംപ്സ്റ്റഡ് കൗൺസിൽ മെമ്പർ ആഞ്ജലി ഫെറാറോയും സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

sna-3

ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് സുധൻ പാലയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. ചെയർമാൻ സഹൃദയൻ പണിക്കർ ചതയദിന സന്ദേശവും, സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയെപ്പറ്റിയും സംസാരിച്ചു.

sna-2

തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. തിരുവാതിര, ചാക്യാർകൂത്ത്, നാടകം, നൃത്തം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ബിജു ഗോപാൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.