Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവ ജയന്തിയും ഓണാഘോഷവും ഫിലഡൽഫിയയിൽ

sree-narayana-onam

ഫിലഡൽഫിയ∙ ശ്രീനാരായണ ഗുരുദേവന്റെ 162-ാം ജയന്തിയും ഓണവും സംയുക്തമായി ഫിലഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 10. 30 മുതൽ ഹാവർ ടൗൺ ട്രിനിറ്റി ലൂഥറൻ ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. താലപ്പൊലി ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും . തുടർന്ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ ഡിസ്‌ട്രിക് ജഡ്ജ് ഹോൺ. ഹാരി ജെ. കെ.മുഖ്യാതിഥിയായി പങ്കെടുക്കും.

ശ്രീമദ് ബോധിതീർത്ഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തെ തുടർന്നു പ്രൊഫ. കോശി തലക്കൽ ജയന്തി സന്ദേശവും ഡോ .നിഷ പിള്ള മുഖ്യ പ്രഭാഷണവും നടത്തും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന സംഘടനാ നേതാക്കളും ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷൻ പ്രതിനിധികളും സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതായിരിക്കും .

സമ്മേളനാനന്തരം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയെ തുടർന്നു മഹാബലി വരവേൽപ്പോടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്ക് തിരശീല ഉയരും. സുപ്രസിദ്ധ കലാകാരൻ മോഹൻ പ്ലാവിള യുടെ കഥകളി നടനം, പ്രശസ്ത ഗായകരായ കാർത്തിക ഷാജി, ശബരിനാഥ് എന്നിവർ നയിക്കുന്ന ഗാനമേള, എസ്.എൻ എ കലാസംഘം അവതരിപ്പിക്കുന്ന നിറപ്പകിട്ടാർന്ന നൃത്തരൂപങ്ങൾ, ഗാനാലാപനങ്ങൾ എന്നിവ ജയന്തി ഓണം ആഘോഷങ്ങൾക്ക് ചാരുത പകരും.

കൂടുതൽ വിവരങ്ങൾക്ക്.
പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരൻ (610 574 9004)
ജനറൽ സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ (484 535 1553)
ട്രഷറർ മ്യൂണിക് ഭാസ്കർ (610 717 8523)

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ  

Your Rating: