Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ ശ്രീനിവാസൻ ന്യുയോർക്ക് ചീഫ് ഡിജിറ്റൽ ഓഫീസർ

sree-cdo

ന്യുയോർക്ക് ∙ ന്യുയോർക്കിലെ ആദ്യ ചീഫ് ഡിജിറ്റൽ ഓഫീസറായി സൗത്ത് ഏഷ്യൻ ജേർണലിസ്റ്റ് അസോസിയേഷൻ കൊ ഫൗണ്ടർ ശ്രീ ശ്രീനിവാസനെ നിയമിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്ന് ന്യുയോർക്ക് മേയർ ബിൽ – ഡി ബ്ലാസിയൊ അറിയിച്ചു.

ഇപ്പോൾ ഇന്ത്യയിൽ പര്യടനം നടത്തികൊണ്ടിരിക്കുന്ന ശ്രീ ശ്രീനിവാസൻ പുതിയ സ്ഥാന ലബ്ധിയിൽ തന്റെ സന്തോഷം പങ്കി‍ടുകയും നിയമനം നൽകിയ ന്യുയോർക്ക് മേയർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ സുപ്രധാന നഗരങ്ങ‌ളിലൊന്നായ ന്യുയോർക്ക് സിഡിഒ ആയി നിയമിതനായ ശ്രീ ശ്രീനിവാസനെ മുൻ ഇന്ത്യൻ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ടി. പി. ശ്രീനിവാസന്റെ മകനാണ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1993ൽ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

മൻഹാട്ടനിൽ ഭാര്യ രൂപ ഉണ്ണികൃഷ്ണനുമായി താമസിക്കുന്ന ശ്രീ ഇരട്ട കുട്ടികളുടെ പിതാവാണ്.
ഒക്ടോബർ 2015 മുതൽ പബ്ലിക്ക് ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ കമ്മീഷനായി പ്രവർത്തിക്കുന്ന ശ്രീ ശ്രീനിവാസന്റെ സിഡിഒ നിയമനം ഇന്ത്യൻ വംശജർക്കുളള മറ്റൊരംഗീകാരമാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: