Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളോറിഡയിൽ തരംഗമായി ശ്രുതിമേളം

shruthi-chenda-2

മയാമി∙ കേരളത്തിലെ തനതു വാദ്യകലയായ ചെണ്ടമേളം മയാമിയിൽ ഹൃദ്യമായി അണിയിച്ചൊരുക്കി ശ്രുതിമേളം ഓഫ് ഫ്ളോറിഡ. പതിനഞ്ചിൽപരം അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ഇന്ന് ഫ്ളോറിഡയിൽ ഉടനീളം മലയാളികളുടെ പ്രശംസ നേടി മുന്നേറുകയാണ്.

2015 ഒക്ടോബറിൽ ചെണ്ടവാദന കലയുടെ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളിൽ നിരവധി വേദികൾ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ് .

shruthi-chenda

മോഹൻ നാരായണൻ എന്ന കലാകാരൻ ഗുരുസ്ഥാനത്തു നിന്ന് നയിക്കുന്ന ഈ കലാവിരുന്ന് ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് - ഗോപൻ നായർ (ഫോൺ: 954 394 1850), ബിനോയ് നാരായണൻ (ഫോൺ: 954 609 8650, ദീപക് (ഫോൺ: 614 216 0998.) പത്മകുമാർ കെ.ജി. അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.