Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ജോർജ് പള്ളിയിൽ കന്നി 20-പെരുന്നാൾ ഒക്റ്റോബർ 1, 2 തീയതികളിൽ

st-george-church-kanni-perunal2

ഷിക്കാഗോ∙ പുണ്ണ്യശ്ശോകനായ യൽദോ മോർബസേലിയോസ് ബാവായുടെ പെരുന്നാൾ ഷിക്കാഗോ സെന്റ് ജോർജ് സുറിയാനി പള്ളിയിൽ (1125 N. Humphrey Ave, Oak Park, IL 60302) പതിവനുസരിച്ച് ഈ വർഷവും ഒക്റ്റോബർ 1, 2 (ശനി, ഞായർ) തിയതികളിൽ വികാരി ഫാ. ലിജു പോളിന്റെ നേതൃത്വത്തിലും സഹോദര ഇടവകകളിലെ വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി.

സെപ്റ്റംബർ 25ന് വിശുദ്ധ കുർബാനാനന്തരം കൊടിയേറ്റത്തോടുകൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു. ഒക്റ്റോബർ ഒന്നിന് വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും തുടർന്ന് വികാരി ലിജു പോൾ അച്ചൻ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. രണ്ടാം തിയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതപ്രാർത്ഥനയും 9 മണിക്ക് റവ. ഫാ. ഷാർബൽ, റവ. ഫാ ലിജു പോൾ, റവ. ഫാ. മാർട്ടിൻ വടക്കേടത്ത് എന്നീ വൈദിക ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ആരംഭിക്കും. വിശുദ്ധ കുർബാനാനന്തരം പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിയ്ക്കും. കൊടിയിറക്കത്തോടു കൂടിപെരുന്നാൾ പര്യവസാനിക്കും

st-george-church-kanni-perunal01

വൈസ് പ്രസിഡന്റ് കമാൻഡർ ഡോക്ടർ റോയി പി. തോമസ്, സെക്രട്ടറിമാരായ വർഗീസ് പാലമലയിൽ, ഡെവിൻ ഉമ്മൻ, ട്രഷറാറന്മാരായ കുര്യൻ പി. ജോർജ്, ആന്റണി തോമസ്, ഷെവലിയാറുമാരായ ജെയ്മോൻ സ്കറിയ, ചെറിയാൻ വേങ്കടത്ത് എന്നിവരുടെ മേൽനോട്ടത്തിലും കമ്മറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും മോർ ബസേലിയോസ് ബാവായുടെ ഈ വർഷത്തെ പെരുന്നാൾ നടത്തപ്പെടും.

വിശ്വാസികളേവരും പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിപ്പാൻ വികാരി ബഹുമാനപ്പെട്ട ലിജു പോൾ അച്ചൻ താൽപ്പര്യപ്പെടുന്നു. ബാബു വെട്ടിക്കാട്ടും റെജിമോൻ ജേക്കബും, കുടുംബങ്ങളുമാണ് ഈ വർഷം പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. സെക്രട്ടറി വർഗീസ് പാലമലയിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.