Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

StG stone layingceremonybishop1

ഡാലസ് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഗാർലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം സൗത്ത്്വെസ്റ്റ് ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ നിർവ്വഹിച്ചു.

stone-layingceremonyaudience3

ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തെത്തുടർന്ന് വിശുദ്ധ കുർബ്വാനയ്ക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

stone-layingceremonyaudience1

ഇടവക വികാരി റവ.ഫാ. സി.ജി തോമസ് ഇടവകയിലെ സീനിയർ വൈദികൻ റവ.ഫാ വി.ടി. തോമസ്, എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

stone-layingceremonyaudience6

തദവസരത്തിൽ ഡാലസ്സിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വൈദീകരും ആത്മായരും വിശ്വാസികളും സന്നിഹിതരായിരുന്നു.

stone-layingceremonyaudience1

തുടർന്ന് ഭക്തനിർഭരമായ റാസയിൽ മുത്തുക്കുടകളും കുരിശുമേന്തി ഇടവകയിലെ അംഗങ്ങൾ ഡാളസ്സ് ഏരിയായിലെ വൈദീകശ്രേഷ്ഠരോടൊപ്പം കാൽനടയായി ഗാർലാന്റ് എം.ജി.എം ഓഡിറ്റോറിയത്തിന്റെ സമീപസ്ഥലത്ത് എത്തുകയും പ്രാർഥനകൾക്കുശേഷം അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ ശിലാസ്ഥാപനകർമ്മം നിർവ്വഹിയ്ക്കുകയും ചെയ്തു.

stone-layingceremonyaudience8

ശുശ്രൂഷകൾക്കു ശേഷം വിഭവസമൃദ്ധമായ വിരുന്നോടെ പരിപാടികൾക്ക് സമാപ്തിയായി.

stone-layingceremonyaudience11

റവ.ഫാ. സി.ജി തോമസ് (ഇടവക വികാരി), ഷിബു മാത്യു( ഇടവക സെക്രട്ടറി), ഏലിയാസ്കുട്ടി പത്രോസ് (ഇടവക ട്രഷറാർ), സോണി അലക്സാണ്ടർ (പ്ലാനിങ്ങ് കമ്മൽി ചെയർമാൻ), ജിം ഏബ്രഹാം (ഫൈനാൻസ് കമ്മൽി ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളിലായി നിരവധി പേർ പുതിയ ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.

stone-layingceremonyaudience9

വാർത്ത∙അനിൽ മാത്യു ആശാരിയത്ത്

Your Rating: