Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് 5k Run/walk ന് ആവേശകരമായ പ്രതികരണം

5K6

റോക്ലൻഡ്∙ റോക്ലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24 ശനിയാഴ്ച നടന്ന നാലാമത് 5k Run/walk ന് ആവേശോജ്വല പ്രതികരണം. ശനിയാഴ്ച രാവിലെ റോക്ലൻഡ് സ്റ്റേറ്റ് പാർക്കിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് യുവാക്കൾ ആവേശഭരിതരായി പങ്കെടുത്തു.

5K3

ജാതിമതഭേദമെന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഓട്ടം തുടങ്ങുന്ന 10 മണിക്കു തന്നെ പാർക്കിൽ എത്തിച്ചേർന്നിരുന്നു.
ഓട്ടം നടത്തുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും നിയമങ്ങളെയും കുറിച്ച് സിജു ഫിലിപ്പ്, ജിജി കുര്യൻ, ബെക്കി ഫിലിപ്പ്, ലീനാ പോൾ എന്നിവർ വിശദീകരിച്ചു. പത്തുവയസിന് താഴെയുള്ള കുട്ടികൾ ചേർന്ന് അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ബെറ്റ്സി തോമസ് വാം -അപ് നു നേതൃത്വം നൽകി.

5K5

ഇടവകവികാരി ഫാ. ഡോ. രാജു വർഗീസിന്റെ പ്രാർഥനയോടെ ഓട്ടം ആരംഭിച്ചു. 350-ഓളം പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഓട്ടത്തിൽ 10,350 ഡോളർ പിരിഞ്ഞു. ലഭിച്ച മുഴുവൻ തുകയും വികാരി ഫാ. ഡോ. രാജു വർഗീസ്, ട്രസ്റ്റി ജോൺ ജേക്കബ്, സെക്രട്ടറി എലിസബത്ത് വർഗീസ് എന്നിവർ ചേർന്ന്, ലൂക്കീമിയ ലിംഫോമ സൊസൈറ്റി ഭാരവാഹികളെ ഏൽപിച്ചു.

5K7

2013 ൽ ആരംഭിച്ച ഈ ഉദ്യമം കഴിഞ്ഞ നാലുവർഷം കൊണ്ട ് 40,000 ഡോളറിലേറെ സമാഹരിച്ച് ലൂക്കീമിയ ലിംഫോമ സൊസൈറ്റി, മൈക്കിൾ ജെ ഫോക്സ് ഫൗണ്ടേ ഷൻ, ലവ് 146 എന്നീ സംഘടനകൾക്ക് നൽകാനായത് ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ്.

5K4

ഇടവകയിലെ യുവജനങ്ങൾ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5ഗ ഓട്ടത്തിനും നടത്തത്തിനും എല്ലാ വിഭാഗം ആളുകളുടെയും വൻ പിന്തുണയാണ് ലഭിക്കുന്നത്. ഈ പരിപാടിയിൽ എല്ലാ വർഷവും സഹകരിക്കുന്ന സ്പൊൺസേഴ്സ്, ഡോണേഴ്സ് തുടങ്ങി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഡിജെയു എസ്.എ, അനിഷ് തിവാലി ഫോട്ടോഗ്രഫി, ആംപ്സ്കോ ഇലക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാ വർഷവും പരിപാടിയുടെ സ്പൊൺസേഴ്സായി മുന്നോട്ടു വരുന്നത് പരിപാടിയിലുള്ള വിശ്വാസ്യത ഒന്നുകൊണ്ട ു മാത്രമാണ്. വരുംവർഷങ്ങളിലും പരിപാടിക്ക് പിന്തുണ അറിയിച്ചുകൊണ്ട ് നിരവധി പേർ മുന്നോട്ടു വരുന്നത് ഭാരവാഹികൾക്ക് ആത്മവിശ്വാസം പകരുന്നു.

5Ka

ലൂക്കീമിയ ലിംഫോമ സൊസൈറ്റിക്ക് സംഭാവന നൽകുന്നതിലൂടെ മാരകമായ ബ്ലഡ് ക്യാൻസറിന് പ്രതിവിധി ഉണ്ടാകാൻ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകർ പ്രത്യാശിക്കുന്നു.

വിവരങ്ങൾക്ക്: വികാരി ഫാ. ഡോ. രാജു വർഗീസ് -914 426 2529, ജോൺ ജേക്കബ്201 857 0064, എലിസബത്ത് വർഗീസ്201 563 4069
email: s.john.philip @gmail.com

വാർത്ത∙ഫിലിപ്പോസ് ഫിലിപ്പ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.