Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെരുന്നാൾ സമാപിച്ചു

st-marys-malankara-church-perunal04

ഡാലസ്∙ പരിശുദ്ധ ദൈവ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന ഡാലസിലുളള മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളാഘോഷവും പരിശുദ്ധ ദൈവ മാതാവിന്റെ ജനനത്തിരുനാളും 11ാം തീയതി സമാപിച്ചു.

st-marys-malankara-church-perunal02

ഓഗസ്റ്റ് 28ന് കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുംമാൻകുഴിയിൽ ഔദ്യോഗിക തിരുനാളാഘോഷപരിപാടികളുടെ തുടക്കമായി പെരുന്നാൾ കൊടി ഉയർത്തി.

st-marys-malankara-church-perunal03

പിന്നീട് എട്ടു ദിവസം സന്ധ്യാ പ്രാർഥനയും കുർബാനയും നൊവേനയും നടന്നു. ഈ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് ഡാലസിലുളള ഫാ. ഏബ്രഹാം തോമസ്, ഫാ. സിനു ജോസഫ്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ജോഷി ഇളമ്പാശേരി എന്നിവർ നേതൃത്വം നൽകി. 8ന് വൈകുന്നേരം സമൂഹബലിയും നേർച്ച വിളമ്പും നടന്നു.

st-marys-malankara-church-perunal1

പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാൻ മോസ്റ്റ് റവ. സാമുവേൽ മാർ ഐറേനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ വചന പ്രഘോഷണവും സമാപന ദിവസം ആഘോഷമായ പെരുന്നാൾ കുർബാനയും നടന്നു. അന്നേ ദിവസം ആരനും ഫേബായും ആദ്യ കുർബാന സ്വീകരിച്ചു. പെരുന്നാൾ സമാപന ദിവസം മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപീരിയർ സിസ്റ്റർ ലില്ലി തോമസും പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.

പെരുന്നാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റി വർഗീസ് മാത്യുവും സെക്രട്ടറി ജിം ചെറിയാനും പെരുന്നാൾ കോ ഓർഡിനേറ്റർ മോൻസിഞ്ഞോറും ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിലും നേതൃത്വം നൽകി.

വാർത്ത∙ പി. പി. ചെറിയാൻ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.