Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തിൽ വലിയ പെരുന്നാളിന് കൊടിയേറി

perunnal-kodiyettu

വാക്കീഗൺ∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തിൽ ഓഗസ്റ്റ് 18നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പുതുതായി സ്ഥാപിച്ച കൊടിമര കൂദാശയും അതിനെ തുടർന്ന് വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി.

ഓഗസ്റ്റ് 19, 20, 21 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാൾ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 20നു ഉച്ചകഴിഞ്ഞ് 2 മണി മുതൽ 6 വരെ ധ്യാനയോഗവും അതിനെ തുടർന്ന് സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. വൈകിട്ട് 7 മണിക്ക് ക്നാനായ അതിഭദ്രാസനത്തിന്റെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ മെത്രാപ്പോലീത്ത ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ വചനഘോഷണവും, വൈകിട്ട് 8 മണിക്ക് റാസയും, 9 മണിക്ക് സംഗീതവിരുന്നും അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 21നു ഞായറാഴ്ച രാവിലെ 9.30നു പ്രഭാത പ്രാർത്ഥനയും, 10.30ന് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയും, തുടർന്ന് റാസ, ആശീർവാദം, ഉച്ചഭക്ഷണം, കല്ലുംതൂവാല എന്നിവയും അതിനുശേഷം 2.45-ഓടെ കൊടിയിറക്കൽ ശുശ്രൂഷയും നടത്തുമെന്നു വികാരി റവ.ഫാ. തോമസ് മേപ്പുറത്ത് അറിയിച്ചു.

ഈവർഷത്തെ വലിയ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് ബാലു സക്കറിയ മാലത്തുശ്ശേരിയും കുടുംബവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് 630 873 0998, സെക്രട്ടറി രാജു മാലിക്കറുകയിൽ 224 619 0455. ദേവാലയ പിആർഒ ബിജോയി മാലത്തുശ്ശേരിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: