Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭം കുറിച്ചു

st-mary-2

ഷിക്കാഗോ∙ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിൽ പുതിയ അധ്യായന വർഷത്തിൽ വിദ്യാരംഭം കുറിച്ചു. സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാൽ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി ആശീർവദിച്ചു. പുതിയ അധ്യായന വർഷത്തേയ്ക്ക് എത്തിയ കുട്ടികളെയും അധ്യാപകരെയും അച്ചൻ സ്വാഗതം ചെയ്തു. തുടർന്ന് വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ഷിക്കാഗോ സെന്റ് തോമസ് രൂപതാ ചാൻസലർ ഫാ. സെബാസ്റ്റ്യൻ വേതാനത്ത് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി.

st-mary-school

ക്നാനായ റീജിയനിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായ സെന്റ് മേരീസ് സ്കൂളിൽ 500ൽ അധികം കുട്ടികൾ വിശ്വാസപരിശീലനം നടത്തുന്നു. 80ഓളം അധ്യാപകർ സേവനം ചെയ്യുന്ന പാരീഷ് എക്സിക്യൂട്ടീവും അധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വാർത്ത ∙ ജോണിക്കുട്ടി പിളളവീട്ടിൽ 

Your Rating: