Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബർ 3, 4 തീയതികളിൽ

ST-PETERS

ഷിക്കാഗോ∙ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും 2016 സെപ്റ്റംബർ 3, 4 (ശനി, ഞായർ) തീയതികളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗൺസിലറുമായ ഫാ. ഡോ. എ. പി ജോർജ് (ന്യൂജഴ്സി), ഷിജി അലക്സ് (ഷിക്കാഗോ മാർത്തോമ്മ ചർച്ച്) എന്നിവർ നയിക്കുന്ന കുടുംബ ധ്യാനയോഗവും ഉണ്ടായിരിക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാനയോഗം വൈകുന്നേരം കുമ്പസാരത്തോടും സന്ധ്യാപ്രാർത്ഥനയോടും കൂടി സമാപിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥനയും തുടർന്ന് ഫാ. ഡോ. എ. പി ജോർജ് കുർബ്ബാന അർപ്പിക്കും. കുർബ്ബാനമധ്യേ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും. 12 മണിക്ക് നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കും. പെരുന്നാളിലും ധ്യാനയോഗത്തിലും വിശ്വാസികൾ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ വികാരി തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്കോപ്പ അഭ്യർത്ഥിച്ചു. ചിന്താവിഷയം ‘ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനിൽക്കാം, മുപ്പിച്ചരട് വേഗത്തിൽ അറ്റുപോകയില്ല’(സഭാപ്രസംഗി 4:12).

കൂടുതൽ വിവരങ്ങൾക്ക്: റീബാ വർഗീസ് (773 879 8202), സ്മിത ജോർജ് (708 653 6860), ജയ സക്കറിയ (630 242 6562), സൗമ്യ ബിജു (847 909 3644). ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

വാർത്ത∙‌ ജോയിച്ചൻ പുതുക്കുളം 

Your Rating: