Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് തോമസ് സിഎസ്ഐ ദേവാലയത്തിന് തറക്കല്ലിട്ടു

csi-church

ഹൂസ്റ്റൺ∙ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം സിഎസ്ഐ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററും മദ്ധ്യകേരള മഹായിടവക ബിഷപ്പുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ നിർവ്വഹിച്ചു.

csi-church02

സെപ്റ്റംബർ 11 ശനിയാഴ്ച വൈകിട്ട് 6ന് ഇടവക ചിമ്മിനി റോക്കിൻ (16520 Chimney RockRd, Houston) സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ശിലാസ്ഥാപന ശുശ്രൂഷ നടന്നത്. ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക ജനങ്ങളോടൊപ്പം റെവ. ജോൺസൺ ഉണ്ണിത്താൻ (ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി) റെവ. ഡോ. ഇട്ടി മാത്യു (സിഎസ്ഐ ചർച്ച്, ഡിട്രോയിറ്റ്) എന്നിവരും സന്നിഹിതരായിരുന്നു.

വാർസൽ അജി നൈനാന്റെ വേദപുസ്തക വായനയ്ക്കു ശേഷം ഇടവക വൈസ് പ്രസി‍ഡന്റ് കുര്യൻ ടി. ജേക്കബ്ബ് ഇടവകയുടെ സംക്ഷിപ്ത ചരിത്രം അവതരിപ്പിച്ചു. തുടർന്ന് ബിഷപ്പ് തോമസ് കെ. ഉമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവകൃപയുടെ തണലിൽ താണിരിപ്പാനും ദൈവത്തിന് നന്ദി അർപ്പിച്ച് ജീവിക്കുവാനും കഴിയണമെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു. ഇടവകയ്ക്ക് സ്വന്തമായി വിസ്തൃതമായ സ്ഥലം വാങ്ങിക്കുവാന്‍ സഹായിച്ച ദൈവം മനോഹരമായ ഒരു ദേവാലയം എത്രയും പെട്ടെന്ന് പണിത് പൂർത്തികരിച്ചു തരുവാൻ സഹായിക്കട്ടെയെന്നും തിരുമേനി ആശംസിച്ചു.

csi-church01

ഇപ്പോൾ ആരാധിച്ചുകൊണ്ടിരിക്കുന്ന ദേവാലയത്തിന്റെ സ്ഥലപരിമിതി മൂലം ദീർഘനാളുകളായുള്ള ജനങ്ങളുടെ ആഗ്രഹസഫലീകരണമാണ് ഈ ദേവാലയ നിർമ്മിതിയിലൂടെ സാധ്യമാകുന്നത്. ഇടവകയിൽ ഇപ്പോൾ നൂറിനോടടുത്ത് കുടുംബംഗളാണുള്ളത്. മേരി എബ്രഹാം ബിൽഡിങ് കമ്മിറ്റി കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

ഇടവകാംഗം കൂടിയായ സ്റ്റാൻലി മാണി (MIH Realty)യാണ് ഈ സ്ഥലം വാങ്ങുന്നതിന് ഇടവകയെ സഹായിച്ചത്. ഇടവക സെക്രട്ടറി ഡേവിഡ് മാമ്മൻ സന്നിഹിതരായ എല്ലാവർക്കും സഭയുടെ നാമത്തിൽ നന്ദി രേഖപ്പെടുത്തി. റെവ. ആൽഫാ വർഗീസ് (വികാരി), കുര്യൻ തമ്പി ജേക്കബ്ബ് (വൈസ് പ്രസിഡന്റ്), ഡേവിഡ് മാമ്മൻ (സെക്രട്ടറി), മേരി എബ്രഹാം (ട്രഷറർ), അജി നൈനാൻ, റെനി ഐസക്ക് (wardens), ജോൺ ഡബ്ല്യു. വറുഗീസ് (അസ്സോസിയേറ്റ് ട്രഷറർ), ബ്രയാൻ മാത്യു (അസ്സോസിയേറ്റ് സെക്രട്ടറി) ജോസഫ് ജോൺ, സാജൻ കോശി (എക്സിക്യൂട്ടീവ് മെമ്പേഴ്സ്) എന്നിവരാണ് ഇപ്പോഴത്തെ ഇടവക ഭാരവാഹികൾ.

വാർത്ത∙ ജീമോൻ റാന്നി 

Your Rating: