Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷിക്കുന്നു

statan-island-kunjachan

ന്യൂയോർക്ക് ∙ സ്റ്റാറ്റൻ ഐലൻഡ് സിറോ –മലബാർ കത്തോലിക്കാ ഇടവകയിൽ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ഈ വർഷവും ഭക്ത്യാഡംബര പൂർവ്വം കൊണ്ടാടാൻ പളളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമ്മാശ്ലീഹായുടേയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലുളള സെന്റ് ജോസഫ് പളളിയിൽ ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബർ 16ന് ആഘോഷിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. പളളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം സാംസ്ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ട വാദ്യമേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നളളിച്ചുകൊണ്ട് നഗരം ചുറ്റിയുളള ഭക്തിനിർഭരമായ പ്രദക്ഷിണവും തുടർന്ന് വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കും.

പാലാ –കൊഴുവനാൽ സ്വദേശിയും സ്റ്റാറ്റൻ ഐലൻഡ് ഇടവകാംഗവുമായ ഫിലിപ്പ് പായിപ്പാട്ടും കുടുംബവുമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് ഒരുക്കമായുളള നവനാൾ പ്രാർത്ഥനയും പരിശുദ്ധ കുർബാനയുടെ വാഴ്വും തിരുനാളുവരെയുളള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയോടെ വൈകിട്ട് 4.30 ന് നടത്തുന്നു.

തിരുന്നാൾ ആഘോഷങ്ങൾ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുളള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി പ്രസുദേന്തി ഫിലിപ്പ് പായിപ്പാട്ട്(347 489 3106) അറിയിച്ചു. ഈ തിരുനാളിൽ പങ്കെടുത്ത്ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാധ്യസ്ഥം വഴി കർത്താവിന്റെ അനുഗ്രഹാശീർവാദങ്ങൾ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി പളളിക്കമ്മിറ്റിയും വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിലും (718 710 973) അറിയിക്കുന്നു.

വാർത്ത ∙ ബേബിച്ചൻ പൂഞ്ചോല 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.