Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാറ്റൻഐലന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ

statanisland-perunal-august

ന്യൂയോർക്ക്∙ സ്റ്റാറ്റൻഐലന്റിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ശൂനോയോ നോമ്പിനോടനുബന്ധിച്ചുള്ള പെരുന്നാൾ ഓഗസ്റ്റ് 19,20 (വെള്ളി, ശനി) തീയതികളിലായി ഭക്ത്യാദരവുകളോടെ ആചരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മോർ നിക്കോദീമോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാ നമസ്കാരവും തുടർന്ന് തിരുമേനിയുടെ തിരുവചനശുശ്രൂഷയും ഉണ്ടായിരിക്കും. 20-നു ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥനയും, 9.30നു ഡോ.ജോഷ്വാ മോർ നിക്കോദീമോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. 11.30-ന് ആഘോഷമായ പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് തുടർന്ന് സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും. ഇടവക വികാരി റവ.ഫാ. ടി.എ തോമസിന്റെ നേതൃത്വത്തിൽ മാനേജിങ് കമ്മിറ്റിയംഗങ്ങളും പെരുന്നാൾ കോർഡിനേറ്റർമാരും പെരുന്നാൾ ചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

അനുഗ്രഹങ്ങളുടെ ഉറവിടമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാമധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹീതരാകുവാൻ ഏവരേയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ. ടി.എ. തോമസ്, സെക്രട്ടറി ജോയി ജോൺ, ട്രഷറർ ജോസഫ് മാത്യു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ടി.എ. തോമസ് (വികാരി) 732 766 3117, ജോയി ജോൺ (സെക്രട്ടറി) 718 374 1956, ജോസഫ് മാത്യു (ട്രഷറർ) 718 698 5503, ചാക്കോ വർഗീസ് (കോർഡിനേറ്റർ) 973 534 6564, ജോർജ് വർഗീസ് (കോർഡിനേറ്റർ) 732 939 6229, രാജു മൈലപ്ര (കോർഡിനേറ്റർ) 718 983 9386, പുഷ്പ വർഗീസ് (കോർഡിനേറ്റർ) 718 983 9386. ഇടവകയ്ക്കുവേണ്ട ി ക്യാപ്റ്റൻ രാജു വർഗീസ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: