Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാറ്റൻ ഐലന്റിൽ തിരുവോണാഘോഷം സെപ്റ്റംബർ 18ന്

stateilandonam01

ന്യൂയോർക്ക്∙ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ തിരുവോണാഘോഷം സെപ്റ്റംബർ 18നു ഞായറാഴ്ച നടക്കും. ഔവർ ലേഡി ഓഫ് എംടി കാർമൽ-സെന്റ് ബെനഡിക്ടാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് 12.30 മുതൽ നടക്കുന്ന പരിപാടികളിൽ കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിഭാധനന്മാർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഐപി ടിവി സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥിയായിരിക്കും.

ഉച്ചയ്ക്ക് 12.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വാദ്യമേളങ്ങളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് സ്വീകരിക്കും. തുടർന്നു പൊതുസമ്മേളനം. സുനിൽ ട്രൈസ്റ്റാർ ഓണസന്ദേശം നൽകും. അസോസിയേഷൻ അംഗങ്ങളും, അസോസിയേഷന്റെ ചുമതലയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥിനി-വിദ്യാർത്ഥികളും ഒരുക്കുന്ന കലാവിരുന്നിനുപുറമെ കേരളത്തിൽ നിന്നും എത്തിയിട്ടുള്ള യുവ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്. മിമിക്രി- സിനിമാതാരം സാബു തിരുവല്ല, ഗായകന്‍ വില്യം ഐസക്, ജെംസൺ കുര്യാക്കോസ്, സിജി ആനന്ദ് എന്നിവരുടെ സാന്നിധ്യം തിരുവോണാഘോഷങ്ങൾക്ക് പകിട്ടേകുമെന്ന് കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ഫ്രെഡ് കൊച്ചിൻ അഭിപ്രായപ്പെട്ടു. 2016 തിരുവോണത്തിന്റെ പ്രോഗ്രാം കോർഡിനേറ്റർ ക്യാപ്റ്റൻ രാജു ഫിലിപ്പ് ആണ്.

stateilandonam

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ തിരുവോണസദ്യയും, ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന കലാവിരുന്നും ആസ്വദിക്കുവാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷന്റെ 2016ലെ സാരഥികളായ ജോസ് വർഗീസ് (പ്രസിഡന്റ്), അലക്സ് വലിയവീടൻ (സെക്രട്ടറി), സണ്ണി കോന്നിയൂർ (ട്രഷറർ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് വർഗീസ് (പ്രസിഡന്റ്) 817 817 4115, അലക്സ് വലിയവീടൻ (സെക്രട്ടറി) 718 619 7674, സണ്ണി കോന്നിയൂർ (ട്രഷറർ) 917 514 1396, സജിത്ത് നായർ (ജോ. സെക്രട്ടറി) 646 302 2976, ഫ്രെഡ് കൊച്ചിൻ (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ) 609 582 5767, ക്യാപ്റ്റൻ രാജു ഫിലിപ്പ് (തിരുവോണം കോർഡിനേറ്റർ) 917 854 3818. ബിജു ചെറിയാൻ അറിയിച്ചതാണിത്.

stateilandonam02

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: