Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹപാഠിയെ വെടിവെച്ചശേഷം 14കാരി ആത്മഹത്യ ചെയ്തു

alpinehighschool

ടെക്സസ് ∙ എൽപാസോയിൽ നിന്നും 200 മൈൽ അകലെ ആൽപീൻ ഹൈസ്കൂളിൽ 14കാരിയായ വിദ്യാർത്ഥിനി തന്റെ സഹപാഠിയെ സ്കൂൾ ബാത്തുറൂമിൽ വച്ച് വെടിവെച്ചശേഷം ആത്മഹത്യ ചെയ്തു. വെടിവെയ്പ് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി.

ഹോംലാന്റ് സെക്യൂരിറ്റി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആളറിയാതെ യുഎസ് മാർഷൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ച് വീഴ്ത്തി. വെടിയേറ്റ ഹോംലാന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഉടനടി ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സ്കൂൾ വെടിവെയ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു. 14കാരി സഹപാഠിയെ വെടി വെയ്ക്കാനുണ്ടായ കാരണമെന്തെന്ന് അറിവായിട്ടില്ല.

സംഭവത്തെ തുടർന്ന് ആൽപീനിലെ സ്കൂൾ ഡിസ്ട്രിക്ട് എല്ലാം സ്കൂളുകൾക്കും വെളളിയാഴ്ച അവധി പ്രഖ്യാപിച്ചു.


Your Rating: