Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബ്രമഹ്ണ്യ സ്വാമിക്ക് ഡാലസിൽ ഉജ്ജ്വല സ്വീകരണം

subramanya-swamy-reception03

ഡാലസ് ∙ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്റെ ക്ഷണമനുസരിച്ചു ഡാലസിൽ എത്തിച്ചേർന്ന ഇന്ത്യൻ രാജ്യസഭാഗംവും സീനിയർ ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യ സ്വാമിക്ക് ഉജ്ജ്വല സ്വീകരണം നൽകി.

subramanya-swamy-reception01

ഹരിരാമ സുബുവിന്റെ പ്രാർത്ഥനഗാനത്തോടെ സെപ്റ്റംബർ 13ന് പ്ലാനോ ഹാളിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. പ്രകാശ് റാവു സ്വാമിയെ സമ്മേളനത്തിന് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

subramanya-swamy-reception04

തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ ഡോ. റാവു വിശദീകരിച്ചു.

വിവിധ മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സമന്വയിക്കുന്ന ഒരു കുടുംബമാണ് അമേരിക്ക. ഇതിന് സമാനമായ രാഷ്ട്രമാണ് ഇന്ത്യയും. ഇവിടെ വ്യത്യസ്ത മതങ്ങളിലുളളവർക്ക് അവരവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും ഏകോദര സഹോദരങ്ങളെപോലെ കഴിയുന്നതിനുമുളള സ്വാതന്ത്ര്യം ഭരണഘടന നൽകിയിട്ടുണ്ട് എന്ന് ഡോ. സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.

subramanya-swamy-reception02

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ഹിന്ദുയിസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള ഉത്തരവാദിത്വം ഓരോ പൗരനലിനും നിക്ഷിപ്തമാണ്. അതോടൊപ്പം ക്രൈസ്തവ, മുസ്ലീം മതമൂല്യങ്ങളും സംരക്ഷിക്കുവാനും ബാധ്യസ്ഥരാണ് എന്ന് സ്വാമി തന്റെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

ഡാലസിൽ നിന്നുളള വിവിധ ഹൈന്ദവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഡോ. കിഷോർ (പ്രസിഡന്റ് ഡിഎഫ്ഡബ്യു ഹിന്ദു ക്ഷേത്രം), ഡോ. ജെയ്കുമാർ, പ്രശാന്ത് പട്ടേൽ, ഡോ. അനൂപ് ഷെട്ടി, ഡോ. രേണുക തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനു നേതൃത്വം നൽകി. പ്രവൃത്തി ദിവസമായിട്ടും അറുനൂറിൽപരം പേർ സമ്മേളനത്തിൽ പങ്കെടുത്തതിൽ ഡോ. ഗോപാൽ പൊന്നങ്കി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

subramanya-swamy-reception05

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: