Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്‍റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

sunny-stephen

ന്യൂയോര്‍ക്ക്∙ സെന്‍റ് തോമസ്‌ എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന 2016ലെ ത്രിദിന വാര്‍ഷിക കണ്‍വന്‍ഷന്‍, സെന്‍റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ച്, സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ജൂബിലി മെമ്മോറിയല്‍ സിഎസ്ഐ ചര്‍ച്ച് എന്നിവിടങ്ങളില്‍ നടന്നു. കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫനായിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി.

ദൈവം നല്‍കിയ സ്നേഹത്തിന്‍റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂര്‍ത്തിയാക്കി ജീവന്‍റെ നല്ല ഭാഗം കണ്ടെത്തണമെന്നും സണ്ണി സ്റ്റീഫന്‍ തന്‍റെ തിരുവചനസന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

കൺവൻഷനിൽ പങ്കെടുത്തവര്‍ ഒന്നടങ്കം ആത്മാവിന്‍റെ ആഴങ്ങളില്‍ ദൈവസ്നേഹാനുഭവത്തിന്‍റെ നിറഞ്ഞതലോടല്‍ ആസ്വദിച്ചുവെന്ന് സെന്‍റ് തോമസ്‌ എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് റവ.ഫാ.ജോണ്‍ തോമസ്‌, സണ്ണിസ്റ്റീഫനു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.

വൈസ് പ്രസിഡന്‍റ് റവ.ഫാ.ബിജു വി. ജോണ്‍, റവ. ഐസക്ക് പി. കുര്യന്‍, റവ.റോബിന്‍ ഐപ്പ്, റവ.ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം എന്നിവരും സന്നിഹിതരായിരുന്നു. സെക്രട്ടറി ജോണ്‍ താമരവേലില്‍ എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. ജോര്‍ജ് തോമസ്‌, സുരേഷ് ജോണ്‍, ലിറ്റി ജോണ്‍സണ്‍, ഷെറിന്‍ എബ്രഹാം, ജെസ്സി വിത്സണ്‍, മിനി എസ്. കോശി, ജെസ്സി ജേക്കബ്, ഗീവര്‍ഗ്ഗീസ് മാത്യുസ്, കോശി കുഞ്ഞുമ്മന്‍, ഡോണ്‍ തോമസ്‌, ജോസ് മാത്യു, ജോളി എബ്രഹാം, ജോണ്‍ വര്‍ഗ്ഗീസ്, ജോസഫ് വി. തോമസ്‌, ബോബിന്‍ വര്‍ഗ്ഗീസ്, ബിജു വര്‍ഗ്ഗീസ്, ജോസ് തോമസ്‌, ജിബി മാത്യു, ജിന്‍സണ്‍ പത്രോസ്, സിബു ജേക്കബ്, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്, ജോണ്‍ വര്‍ക്കി, ജയാ കെ. വര്‍ഗ്ഗീസ്, അനീഷ്‌ കെ. ജോസ്, തോമസ്‌ ജേക്കബ്, തോമസ്‌ തടത്തില്‍, തോമസ്‌ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന് ആവശ്യമായ ക്രമീകരണങ്ങള്‍ നല്‍കി.

വാർത്ത∙ കെ.ജെ.ജോണ്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.