Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി എംപി ഹൂസ്റ്റണിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ദർശനത്തിനെത്തുന്നു

sureshgopi_huston_pic

ഹൂസ്റ്റൺ∙സുരേഷ് ഗോപി എംപി ഓഗസ്റ്റ് 14 നു ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കും. വൈകിട്ടു ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ഭക്തജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാൾ ആയ അദ്ദേഹം അടുത്ത കാലത്താണു രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത്. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്ര ഗവൺമെന്റ് രാജ്യസഭയിലേക്ക് നിർദേശിച്ചത്. രഞ്ജിത് നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: