Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂസൻ ഡാനിയേൽ മെമ്മോറിയൽ സേവനത്തിന്റെ മുപ്പത്തിയൊന്നാം വർഷത്തിലേക്ക്

sdm-1

ലൊസാഞ്ചലസ്∙ ലൊസാഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന 'സൂസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്‌' സേവനത്തിന്റെ മുപ്പത്തിയൊന്നാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു. ഒക്ടോബർ ഇരുപത്തിരണ്ടു ശനിയാഴ്ച ‌വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചലസിലെ ഫുള്ളേർട്ടനിലുള്ള സ്പ്രിംഗ് ഫീൽഡ് ബാൻക്യുറ്റ് സെന്ററിലാണ് ലാഭേതര ചാരിറ്റിയായി രജിസ്റ്റർ ചെയ്‌തിരിക്കുന്ന സംഘടനയുടെ ധനശേഖരണാർഥം നടത്തുന്ന ഡിന്നറും കലാപരിപാടികളും നടക്കുന്നത്.

sdm-3

1985ൽ പ്രവർത്തനമാരംഭിച്ച ട്രസ്റ്റ്‌ കഴിഞ്ഞ വർഷം മുന്നൂറിലധികം കാൻസർ രോഗികൾക്കായി നാൽപതു ലക്ഷം രൂപ സഹായധനമായി വിതരണം ചെയ്‌തു. ഈ വർഷം കൂടുതൽപേരിലേക്കു ആശ്വാസമെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ്‌ ചെയർമാൻ മാത്യു ഡാനിയേൽ, പ്രസിഡണ്ട്‌ എബ്രഹാം മാത്യു എന്നിവർ അറിയിച്ചു.

sdm-4

തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ, അമല ഹോസ്‌പിറ്റൽ, കോട്ടയം കാരിത്താസ് ഹോസ്‌പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലെ രോഗികൾക്ക് നേരിട്ടു സഹായം ലഭ്യമാക്കിയതിനു പുറമേ അമലയിലും കരിത്താസിലും കിടക്കകളും എസ്‌ഡിഎം സ്പോൺസർ ചെയ്യുന്നു. എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ നടക്കുന്ന ധനശേഖരണത്തിന് കലിഫോർണിയയിലെ നാനാ തുറകളിൽ പ്രവർത്തിക്കുന്നവരിൽനിന്നും സഹായ സഹകരണം ലഭിക്കാറുണ്ട്.

sdm-2

മാത്യു ഡാനിയേൽ ചെയർമാനും എബ്രഹാം മാത്യു പ്രസിഡന്റുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിനു പതിമൂന്നു അംഗങ്ങൾ അടങ്ങിയ ഭരണ സമിതിയുമുണ്ട്. പാവപെട്ട കാൻസർ രോഗികൾക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ എല്ലാ മലയാളികളും പങ്കാളികളാകണമെന്നു മാത്യു ഡാനിയേൽ, രവി വെള്ളത്തേരി, സുനിൽ ഡാനിയേൽ, ഡോ.രവി രാഘവൻ, വിനോദ് ഭാഹുലെയൻ, എന്നിവർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംഭാവനകൾക്കും www .sdmcancerfund.org സന്ദർശിക്കുക.

വാര്‍ത്ത∙ സാൻഡി പ്രസാദ്  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.