Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് രാധാകൃഷ്ണ ക്ഷേത്രത്തിൽ സ്വാമി മുകുന്ദാനന്ദയുടെ പ്രഭാഷണം

swamy-mukundananda

ഫ്രിസ്ക്കൊ(ഡാലസ്) ∙ ഡാലസ് മെട്രോ പ്ലെക്സ് ഫ്രിസ്ക്കൊ സിറ്റിയിലെ രാധാകൃഷ്ണ ക്ഷേത്രത്തിൽ ഓഗസ്റ്റ് 13 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ‘ശ്രീമത് ഭഗവത് മഹാപുരൻ’ പരിപാടിയിൽ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു.

പരിശുദ്ധ സ്നേഹത്തിന്റെ വഴിത്താരയിലൂടെ കേൾവിക്കാരെ നയിക്കുവാൻ കഴിയുന്ന ഭക്തി രസം തുളുമ്പുന്ന പ്രഭാഷണങ്ങളും ധ്യാനവും 13 മുതൽ 19 വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടികൾക്കുശേഷം പ്രസാദവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഭഗവത് ഗീത, ഭഗവത്പുരൻ, രാമായണം ഉപനിഷത്തുകൾ എന്നിവ ആധികാരികമായി വ്യാഖ്യാനം ചെയ്യുവാൻ കഴിയുന്ന സ്വാമിജിക്ക് ശ്രീഹരിയുടെ വിവിധ അവതാരകങ്ങളെ കുറിച്ചുളള ഗാഡമായ ജ്ഞാനം വിവിധ പ്രഭാഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പ്രായത്തിലുളള കേൾവിക്കാരെയും സ്വാധീനിക്കുന്നതിനും രസിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനുമുളള കഴിവുകൾ അപാരമാണ്. ഈ അസുലഭാവസരം പ്രയോജനപ്പെടുത്തണമെന്നും ഏവരേയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് www.Jkyog

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: