Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടി

swargarohana-thirunal

ഡിട്രോയിറ്റ്∙ ഓഗസ്റ്റ് 13നു ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. രാമച്ചനാട്ട് ഫിലിപ്പ് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് വേലിയാത്ത് ജേക്കബ് ചാണ്ടിയും ചിന്നമ്മയും സംഭാവനയായി നിർമ്മിച്ചു നൽകിയ ഗൂഡല്ലൂപ്പേ മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു.

swargarohana-2

ഗ്രോട്ടോയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റ്റോബി മണിമലേത്തും സംഘവുമാണ്. ഡിട്രോയിറ്റ് സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഇടവക വികാരി ഫാ. മൂലേച്ചാലിൽ റോയി ലദീഞ്ഞും, ആഘോഷമായ പാട്ടുകുർബാന ഫാ. രാമച്ചനാട്ട് ഫിലിപ്പ്, വചന സന്ദേശം റോക്ക്ലാന്റ് വെസ്റ്റ് ചെസ്റ്റർ ബ്രോങ്ക്സ് കണക്ടിക്കട്ട് ക്നാനായ കത്തോലിക്ക മിഷൻ ഡയറക്ടർ ഫാ. ആദോപ്പള്ളിൽ ജോസും നൽകി.

swargarohana-thirunal5

ലൈവ് ഓർക്കസ്ട്രയോടുകൂടി മാക്സിൻ ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ക്വയർ ഡിട്രോയിറ്റ് നടത്തിയ ഗാനമേള ഏറെ ശ്രദ്ധ നേടി. സ്നേഹവിരുന്നു മുമ്പാകെ പ്രസുദേന്തിമാരെ പ്രതിനിധാനം ചെയ്തു. മാത്യൂസ് ചെരുവിൽ ഏവർക്കും നന്ദി പറഞ്ഞു.

swargarohana-thirunal6

ഓഗസ്റ്റ് 14ന് ഞായറാഴ്ച തിരുനാൾ ദിനത്തിലെ പ്രധാന കാർമ്മികനായ ഫാ. ആദോപ്പള്ളിൽ ജോസ് സ്ലോസേ പാടി പരി. മാതാവിന്റെ തിരുസ്വരൂപം ധൂപിക്കുകയും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും അർപ്പിച്ചു. PIMF(Pontifical Institute for Foriegn Mission) റീജിയണൽ സുപ്പീരിയർ ഫാ. പള്ളിപ്പറമ്പിൽ ജോർജ് ലദീഞ്ഞ് നടത്തി. ഫാ. ജോസഫ് പുളിന്താനവും (മാനന്തവാടി രൂപത)വചന സന്ദേശം നൽകി.

swargarohana-thirunal4

ഡിട്രോയിറ്റ് സെന്റ് ജോസഫ് സിറോ മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ. പത്രോസ് തിരുനാൾ പ്രദക്ഷിണം നയിച്ചു. തുടർന്ന് പരി. കുർബാനയുടെ ആശീർവാദം ചക്കിയാൻ ജോയിയച്ചനും നൽകി.

swargarohana-thirunalc7

ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലിന്റെയും വിനോദ് കോണ്ടൂർ ഡേവിഡിന്റെയും നേതൃത്വത്തിൽ സെന്റ്. മേരീസ് ചെണ്ട മേളം ടീം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി. പ്രസുദേന്തിമാരായ രാജുസിമി തൈമാലിലും, മാത്യൂസ് മേഴ്സി ചെരുവിലും, ജോസ് ഓമന ചാരംകണ്ടത്തിലും പാരിഷ് കൗൺ സിലിനൊപ്പം തിരുനാൾ ഭംഗിയോടും ഭക്തിയോടും കൂടി നടത്താൻ നേതൃത്വം നൽകി.

swargarohana-3

ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

swargarohana-thirunal8

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: