Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കത്തീഡ്രലിൽ സംയുക്ത തിരുനാൾ ആഘോഷം

syro-malabar

ഷിക്കാഗോ∙ ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യയുടേയും, മിഷനറി സംഘടനകളുടെ മധ്യസ്ഥനായ വി. വിൻസെന്റ് ഡി പോളിന്റേയും തിരുനാൾ സംയുക്തമായി ഒക്ടോബർ 2ന് സിറോ മലബാർ കത്തീഡ്രലിൽ ആഘോഷിച്ചു.

syro-5

റവ.ഫാ. പോൾ ചൂരത്തൊട്ടിയിലിനോടൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. ജയിംസ് ജോസഫ് എന്നിവരും പങ്കുചേർന്നു.

syro-7

കരുണയുടെ ഈ വർഷത്തിൽ പാവങ്ങളോടും, അവശരോടും കാരുണ്യം കാണിച്ച വിൻസെന്റ് ഡി. പോളിന്റെ മാതൃക ഏറ്റവും പ്രസക്തമാണെന്നു പോളച്ചൻ പറഞ്ഞു.

syro-6

ആദ്ധ്യാത്മിക ശിഷ്യത്വമാണ് ദൈവീക നന്മകൾ സ്വായത്തമാക്കാനുള്ള കുറുക്കുവഴി എന്നു പ്രഘോഷിച്ച വി. കൊച്ചുത്രേസ്യയുടെ വഴി പിന്തുടർന്ന് ലളിതമായ പ്രാർത്ഥനാജീവിതം നയിക്കുവാനും അച്ചൻ ഏവരേയും ഉത്ബോധിപ്പിച്ചു.

syro-2

‘സത്പ്രേരണകൾ മാത്രം നൽകുക, ദുഷ്പ്രേരണകൾ നൽകാതിരിക്കുക, ചുറ്റുമുള്ള പാവങ്ങളെ കാണാതിരിക്കരുത്’ എന്നീ വാചകങ്ങളിൽ ഈ വിശുദ്ധരുടെ ജീവിതമാതൃക സംക്ഷിപ്തമായി ചുരുക്കുവാൻ കഴിയുമെന്നും, ഈ വാചകങ്ങളുടെ ശരിയായ അർത്ഥം മനസ്സിലാക്കി ഏവരും ജീവിക്കാൻ ശ്രമിക്കണമെന്നും അച്ചൻ സന്ദേശമധ്യേ ഉത്ബോധിപ്പിച്ചു.

syro-3

ആഘോഷമായ പ്രാർത്ഥനകൾക്കും, പ്രദക്ഷിണത്തിനുംശേഷം പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണവുമുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായുള്ള ഇംഗ്ലീഷ് ദിവ്യബലിയിൽ വി. കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു.

syro-4

കുട്ടികൾക്കായി ജീവചരിത്ര ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ബീന വള്ളിക്കളം അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.