Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കത്തീഡ്രലിൽ യുദാശ്ശീഹായുടെ തിരുനാൾ ഒക്ടോബർ 30ന്

yudha-sleeha

ഷിക്കാഗോ∙ ക്രിസ്തുവിന്റെ ുശിഷ്യനും, അത്ഭുതപ്രവർത്തികളുടെ മധ്യസ്ഥനുമായ വി. യൂദാശ്ശീഹായുടെ തിരുനാൾ ആഘോഷം ഒക്ടോബർ 30-നു സിറോ മലബാർ കത്തീഡ്രലിൽ ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി പത്തുദിവസത്തെ നൊവേനയും പ്രാർത്ഥനകളും 21-നു വെള്ളിയാഴ്ച ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ രാവിലത്തെ കുർബാനയ്ക്കു ശേഷവും ഇടദിവസങ്ങളിൽ വൈകിട്ട് 7 നുമുള്ള കുർബാനയോടനുബന്ധിച്ചാകും പ്രാർത്ഥനകൾ. ഇതോടൊപ്പം കൊന്തനമസ്കാരവും ഉണ്ട ായിരിക്കും.

ഒക്ടോബർ 30-നു ഞായറാഴ്ച 11ന് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും പ്രാർത്ഥനകളും നടക്കും. നൊവേന പ്രാർത്ഥനകളിലും, തിരുനാൾ ആഘോഷത്തിലും വന്നുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫും അറിയിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. ബീന വള്ളിക്കളം അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.