Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളോറിഡ നിവാസികൾക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാൻ സുവർണ്ണാവസരം

tahikudom-bridge-show

റ്റാമ്പാ∙ അമേരിക്കയിലെ വിവിധ നഗരങ്ങളെ ഇളക്കിമറിച്ചുകൊണ്ടു മുന്നേറുന്ന തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായിൽ ഒക്ടോബർ 7 വെള്ളിയാഴ്ച. അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ മലയാളി സ്റ്റേജ്ഷോ എന്നിതിനെ വിശേഷിപ്പിക്കാം.

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എംഎസിഎഫ്) ആണ് ഈ സൂപ്പർ പരിപാടി റ്റാമ്പായിൽ കാഴ്ചവയ്ക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ നിങ്ങളുടെ ടിക്കറ്റുകൾ കഴിവതും മുൻകൂട്ടി റിസർവ് ചെയ്യുക. താഴെപ്പറയുന്ന നമ്പരുകളിൽ വിളിച്ച് റിസർവ് ചെയ്യാവുന്നതാണ്.

tahikudombridgeshow_pic2

ഇതുവരെ പരിപാടി നടന്ന കണക്ടിക്കട്ട്, ബോസ്റ്റൺ, ഫിലാഡൽഫിയ, ഡിട്രോയിറ്റ്, ഷിക്കാഗോ, അറ്റ്ലാന്റാ തുടങ്ങിയ സ്ഥലങ്ങളിൽ ‘അതിഗംഭീരം’ എന്ന അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ പരിപാടിയുടെ സംഘാടകരായ ഫ്രീഡിയ അവരുടെ അഭിമാനകരമായ ഷോ എന്നിലയിലാണ് ഇതിനെ കാണുന്നത്. ഉദ്ദേശിച്ച ചെലവുകളുടെ ഇരട്ടിയിലധികം തുക ചെലവാക്കിയിട്ടാണെങ്കിലും ഇതുപോലൊരു ജനപ്രിയ പരിപാടി നടത്തുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫ്രീഡിയയുടെ അണിയറക്കാർ.

റ്റാമ്പായിലെ മലയാളികൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഒക്ടോബർ 7നു വേണ്ടി. മറ്റു ഭാഗങ്ങളിലുള്ള മലയാളികൾ പലരും പകുതി ദിവസം ലീവ് എടുത്തുകഴിഞ്ഞു. മറ്റുള്ളവർ രണ്ടു മണിക്കൂർ മുൻപായി ജോലി സ്ഥലത്തുനിന്നും എത്തണമെന്ന പ്ലാനിങിലാണ്. ഏതായാലും പൊതുവെ ഒരു ഉത്സവ പ്രതീതിയിലാണ് റ്റാമ്പായിലെ മലയാളികൾ. തങ്ങളുടെ സുഹൃത്തുക്കളായ തമിഴരേയും, മറ്റു ഭാഷക്കാരെയുമൊക്കെ ഷോയിലേക്ക് ക്ഷണിച്ച് ‘മലയാളികൾക്ക് ഇതുപോലൊരു അടിപൊളി ബ്രാൻഡ് ഉണ്ട്’ എന്നു പലരും അറിയിക്കുന്നത് കാണാനിടയായി.

tahikudombridgeshow_pic2

ഫ്ളോറിഡയിൽ നടക്കുന്ന ഒരേയൊരു പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്തുകൊള്ളുന്നു. 50 ഡോളർ മുതൽ മുകളിലേക്ക് ടിക്കറ്റുകൾ ലഭ്യമാണ്. ഏതെങ്കിലും കാറ്റഗറിയിലെ ടിക്കറ്റുകൾ തീരുകയാണെങ്കിൽ അതിനു മുകളിലേക്കുള്ള കാറ്റഗറി ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ. അതിനാൽ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുക. ടിക്കറ്റുകൾക്ക് ഏതെങ്കിലും അസോസിയേഷൻ ഭാരവാഹികളെ വിളിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ടോമി മ്യാൽക്കരപ്പുറത്ത് (പ്രസിഡന്റ്) 813 416 9183, ഷീല ഷാജു (സെക്രട്ടറി) 813 765 5458, ഏബ്രഹാം ചാക്കോ (ട്രഷറർ) 813 480 7385, ടി. ഉണ്ണികൃഷ്ണൻ (ചെയർമാൻ) 813 334 0123.

ഓഡിറ്റോറിയത്തിന്റെ വിലാസം: Knanaya Community Center, 2620 Washington Rd, Valrico, FL 33594. ഓഡിറ്റോറിയത്തിൽ നാടൻ തട്ടുകട രീതിയിലുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.