Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റ്റാമ്പാ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ ഒക്ടോബർ 21 മുതൽ 23 വരെ

tampa-thirunal

റ്റാമ്പാ∙ റ്റാമ്പാ തിരുഹൃദയ ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാൾ ഒക്ടോബർ 21, 22, 23 തീയതികളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 21വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റും, കുർബാനയും തുടർന്ന് ആരാധനയും ഉണ്ടായിരിക്കും. ഒക്ടോബർ 22 ഞായറാഴ്ച്ച വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബ്ബാന കോട്ടയം അതിരൂപതയുടെ വികാരി ജനറൽ ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

ഫാ. റെനി കട്ടേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും, കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന്റെ പ്രധാന ദിവസമായ ഒക്ടോബർ 23 ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ആഘോഷമായ തിരുനാൾ റാസ ഫാ. റെനി കട്ടേലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

തിരുനാൾ സന്ദേശം നൽകുന്നത് ഫാ. ലല്ലു കൈതാരമായിരിക്കും. തുടർന്നു ആഘോഷമായ തിരുനാൾ പ്രദിക്ഷണവും കുർബാനയുടെ വാഴ്‌വും, സ്നേഹവിരുന്നും നടത്തപ്പെടും. ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ ജിമ്മി കാവിൽ ഫാമിലി, സന്തോഷ് പുതിയാകുന്നേൽ ഫാമിലി, രാജീവ് കൂട്ടുങ്കൽ ഫാമിലി, ജിമ്മി കളപ്പുര ഫാമിലി എന്നിവരാണ്. വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിലിന്റെ നേതൃത്വത്തിലുള്ള ഇടവക നേതൃത്വവും പാരീഷ് കൗൺസിൽ അംഗങ്ങളും തിരുനാളിന് നേതൃത്വം നൽകും. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.