Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സാസിൽ കോളജുകൾ തുറക്കുന്നു ; ഇനി തോക്കുമായി ക്ലാസിലെത്താം

concealed

ഡാലസ് ∙ കോളജുകൾ തുറക്കുന്നു. ഇനി മുതൽ ടെക്സാസിലെ യൂണിവേഴ്സിറ്റി ക്യാംപസുകളിലും ക്ലാസ് മുറികളിലും വിദ്യാർഥികൾക്ക് നിറതോക്കുമായി ക്ലാസിലെത്താം. തോക്ക് ഉറയിലായിരിക്കണമെന്നു മാത്രം.

പുതിയ നിയമം മൂലം കോളജിൽ തോക്ക് അനുവദിക്കുന്നത് ഏറെ വിദ്യാർഥികൾക്കും ഏതാനും അധ്യാപകർക്കും അസംതൃപ്തിയും അനാശ്വാസവും സൃഷ്ടിച്ചേക്കുമെന്നതിന് സംശയമില്ല.

ടെക്സാസിലെ എല്ലാ പബ്ലിക്ക് യൂണിവേഴ്സിറ്റികളിലും തോക്ക് അനുവദിക്കുന്ന നിയമം നിർബന്ധമായും പാലിച്ചിരിക്കണം. എന്നാൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ നിയമം പാലിക്കണമെന്ന് നിർബന്ധമില്ല.

ഓഗസ്റ്റ് ഒന്നു മുതലാണ് പൊതുവെ നിയമം പ്രാബല്യത്തിൽ വന്നത്. നാലു വർഷ കോളജ് ക്ലാസുളള സ്ഥാപനങ്ങളി‍‍ൽ 2016 ഓഗസ്റ്റ് ഒന്നു മുതലും രണ്ടു വർഷ ക്ലാസുകളുളള ജൂനിയർ കോളേജുകളിൽ 2017 ഓഗസ്റ്റ് ഒന്നു മുതലുമാണ് നിയമം നടപ്പിലാക്കേണ്ടത്.

ടെക്സാസ് കൂടാതെ മറ്റ് ഏഴ് സംസ്ഥാനങ്ങളിൽ കൂടി കോളേജ് ക്യാംപസിൽ തോക്ക് അനുവദിക്കുന്ന നിയമം നടപ്പിലായി. കോളറാഡോ, ഐഡഹോ, കാൻസാസ്, മിസ്സിസ്സിപ്പി, ഓറിഗൺ, യൂറ്റാ, വിസ്കോൺസൻ എന്നീ സംസ്ഥാനങ്ങളിലാണ് തോക്കുമായി എത്തുന്ന വിദ്യാർഥികളെ തടയാൻ നിയമം അനുവദിക്കാത്തത്.

ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്നതും കുട്ടികളെ കോളജുകളിൽ അയയ്ക്കുന്ന മാതാപിതാക്കൾക്കും അസ്വസ്ഥത സൃഷ്ടിക്കാൻ കാരണമാകും.


Your Rating: