Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവർണർ ഡാൻ പാട്രിക്കിന്

dan-poatrick

ഓസ്റ്റിൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കു കോട്ടയായ ടെക്സസ് സംസ്ഥാനത്ത് വിജയം ഉറപ്പാക്കാൻ പ്രചരണത്തിന്റെ ചുമതല ലഫ്. ഗവർണർ ഡാൻ പാട്രിക്കിനെ ഏല്പിക്കുന്നതായി ഡോണാൾഡ് ട്രംപ് അറിയിച്ചു.റിപ്പബ്ലിക്കൻ ഗവർണർ ഗ്രോഗ് ഏബട്ട് ഇതുവരെ മനസ്സുതുറക്കാത്തത് ട്രംപിനെ പ്രതികൂലമായി ബാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ ടെക്സസ് സെനറ്റർ ടെഡ് ക്രൂസിന്റെ പ്രചരണ ചുമതല ഡാൻ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഡാൻ പാട്രിക്ക് ട്രംപിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. ടെക്സസ് വോട്ടറന്മാരിൽ വലിയ സ്വാധീനമുളള ഡാൻ പാട്രിക്കിന്റെ എൻ‍‍ഡോഴ്സ്മെന്റ് ട്രംപ് ക്യാംപിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രൈമറിയിൽ ടെഡ് ക്രൂസ് ട്രംപിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഹിലറിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെങ്കിലും ടെഡ് ക്രൂസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതോടെ സ്ഥിതിഗതികൾ ട്രംപിനു വീണ്ടും അനുകൂലമായി.

ടെക്സസിൽ ട്രംപിന് പിന്തുണ നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ സീനിയർ ലീഡറാണ് ഡാൻ പാട്രിക്ക്. റിപ്പബ്ലിക്കൻ വോട്ടുകൾ ട്രംപിനനുകൂലമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാട്രിക്ക് ഏറ്റെടുത്തിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കും തോറും വൈറ്റ് ഹൗസിന്റെ ഭരണം പിടിച്ചെടുക്കുവാൻ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തിറങ്ങി കഴിഞ്ഞു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലറിക്ക് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ചിരുന്ന പിന്തുണ ഇപ്പോൾ ലഭിക്കില്ല എന്നതു ഹിലറി ക്യാംപിൽ നിരാശ പരത്തിയിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: