Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സസ് സ്റ്റേറ്റ് ഫെയർ 2016 ഡാലസിൽ കിക്ക് ഓഫ് ചെയ്തു

texas-fair

ഡാലസ് ∙ 2016 ടെക്സസ് സ്റ്റേറ്റ് ഫെയറിന് ഡാലസിൽ ഉജ്ജ്വല തുടക്കം. സെപ്റ്റംബർ 30 വെളളിയാഴ്ച ഫെയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡ് ഡാലസിലെ പൗരാവലിയിൽ ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു.

ഔദ്യോഗികമായി രാവിലെ 10 മണിക്ക് ഫെയറിലേക്കുളള പ്രവേശനം കവാടം തുറന്നപ്പോൾ ആയിരങ്ങളാണ് വിവിധ വിനോദങ്ങളും സവാരികളും ആസ്വദിക്കുന്നതിന് ഡാലസിൽ എത്തിച്ചേർന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ഫെയറുകൾ നടക്കുന്നുണ്ടെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടെക്സസ് ഫെയർ.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വാർഷിക പരേഡ് ഡൗൺടൗൺ മെയ്ൻ സ്ട്രീറ്റിൽ വാദ്യഘോഷങ്ങളോടെ പ്രവേശിച്ചപ്പോൾ മനോഹരമായി അലങ്കരിച്ച ഫ്ലോട്ടുകളും, ഡ്രിൽ ടീമുകളും കുതിരകളും അണിനിരന്നിരുന്നത് കൺകുളിർക്കെ ആസ്വദിക്കാൻ റോഡിനിരുവശവും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഡാലസിലെ സ്റ്റേറ്റ് ഫെയറിലേക്ക് ഒക്ടോബർ 23വരെ ജനങ്ങളുടെ പ്രവാഹമായിരിക്കും. ടിക്കറ്റ് മൂലമാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഫെയറിലേക്ക് പ്രവേശിച്ചാൽ വിനോദങ്ങളോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ട്രഡീഷനൽ ഭക്ഷണ വിഭവങ്ങളും കാണികൾക്ക് ഹരം പകരുന്നതാണ്. സ്കൂൾ വിദ്യാർത്ഥികൾക്കുളള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്നുളളതു കൂടുതൽ വിദ്യാർത്ഥികളെ ഫെയറിലേക്ക് ആകർഷിക്കുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.