Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്‌സിസി ടെക്‌സാസ് ഓപ്പൺ കപ്പ് സോക്കർ ടൂര്‍ണമെന്റ് ഒക്ടോബർ 14 മുതൽ

texas-soccer-tournament

ഡാലസ്∙ ഡാലസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ്‌സി കാരള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഡാലസില്‍ തുടങ്ങും. ഗാർലാന്റിലുള്ള കേരളാ അസോസിയേഷൻ സോക്കർ ഫീൽഡിലാണ് (3821 Broadway Blvd, Garland, TX 75043) മത്സരങ്ങൾ. വെള്ളി ശനി ദിവസങ്ങളിൽ ലീഗ് റൗണ്ടുകളും ഒക്ടോബര്‍ 14 ഞായാറാഴ്ച ക്വർട്ടർ ഫൈനൽ , സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.

ഡാലസ്‌ഫോര്‍ട്ട് വര്‍ത്തിലെ പ്രവാസി ഫുട്ബോൾ പ്രേമികൾ കരോള്‍ട്ടന്‍ കേന്ദ്രമാകി 2010-ല്‍ ആരംഭിച്ച ക്ലബാണ് എഫ്‌സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീൻ വിപിൻ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് (ടീം കോച്ചസ്) തുടങ്ങിയവർ നേതൃത്വം നല്‍കുന്നു.

ന്യൂയോർക്ക്സ്, ഫിലാഡൽഫിയ, അർക്കൻസാസ്, ഓസ്ടിന്‍, ഹൂസ്റ്റൺ , ഒക്ലഹോമ സിറ്റി ,ഡാലസ് തുടങ്ങി നഗരങ്ങളിൽ നിന്നായി 12 പ്രമുഖ ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ജോജോ കാർ റിപ്പയർ (ഗ്രാന്റ് സ്പോൺസർ ), എക്സ്പ്രസ്സ് ഫാർമസി കരോൾട്ടൻ (ഗോൾഡ് സ്പോൺസർ), ട്രാൻസ്അമേരിക്ക, സ്പെക്ട്രം ഫൈനാൻഷ്യൽസ്, കേരളാ കിച്ചൺ തുടങ്ങി നിരവധി സ്പോൺസർമാരുടെയും കായിക പ്രേമികളുടെയും സഹകരണവും ടൂർണമെന്റിനുണ്ട്. കായികപ്രേമികളേവരേയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് ഫിലിപ്പ് - 214 532 3665, നവീൻ വിപിൻ - 817 896 9058, ജിബി ജോൺ - 214 287 5579, സഞ്ജു നൈനാന്‍ -214 673 7259, വിനോദ് ചാക്കോ - 972 897 1069 , വറുഗീസ് തോമസ് (ജോസ്) - 214 784 1154 (ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്)

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.