Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈക്കുടം ബാൻഡ് ഷോ വാഷിങ്ടണിൽ

thaikoodam-2

വാഷിങ്ടൻ∙ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ബാൻഡുകളിൽ ഒന്നായ തൈക്കുടം ബ്രിഡ്ജ് അമേരിക്കയിൽ നടത്തിയ എല്ലാ ഷോകളും വൻ വിജയമായിരുന്നു. ഇതുവരെ അമേരിക്കയിൽ നടത്തിയിട്ടുള്ള സംഗീത പരിപാടികളിൽ ഏറ്റവും നല്ല നിലവാരം പുലർത്തിയ ഒന്നായിരുന്നുവെന്ന് എല്ലാവരും ഒരേപോലെ സമ്മതിക്കുന്നു.

ഒരുപാട് ഉഹാപോഹങ്ങൾക്കൊടുവിലാണ് ടീം യുഎസ്എയിൽ എത്തിയത്. തികച്ചും വ്യത്യസ്തമായ ആലാപന ശൈലിയിൽ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നൂതനമായ സൗണ്ട് സിസ്റ്റമാണ് എല്ലാ ഷോയിലും ഉപയോഗിക്കുന്നത്. വാഷിങ്ടണിലുള്ള ഇവന്റ് ഗ്ലോബൽ എന്ന കമ്പനിയാണ് ബാബുവിന്റെ നേതൃത്വത്തിൽ സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നത്. യുഎസ്എയിൽ നടത്തിയ ആറു ഷോകളിലും ഗംഭീര പ്രകടനമാണ് ജനം കണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു പരിപാടിയാണ് ഇത്.

thaikoodam-1

ഒക്ടോബർ 7-ന് താമ്പാ, ഒക്ടോബർ 9-ന് ഡാലസ്, ഹൂസ്റ്റൺ എന്നിവിടങ്ങളിലുമുള്ള പരിപരാടിക്കു ശേഷം വീണ്ടും ന്യൂയോർക്ക് ഏരിയയിൽ എത്തും. 14-ന് ന്യൂയോർക്ക്, 15-ന് വാഷിങ്ടൻ, 16-ന് ന്യൂജഴ്സി എന്നിവടങ്ങളിലെ പരിപാടികളോടുകൂടി തൈക്കുടം ബ്രിഡ്ജിന്റെ അമേരിക്കയിലെ ഷോ അവസാനിക്കും. ഫ്രീഡിയ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കയിൽ ഷോ എത്തുന്നത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.