Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഒക്ടോബർ ഒന്നിനു ഷിക്കാഗോയിൽ

thaikudam-bridge-show_pic

ഷിക്കാഗോ∙ മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണം കൊണ്ടും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന ‘തൈക്കുടം ബ്രിഡ്ജ്’ ഷിക്കാഗോ കലാക്ഷേത്രയുടെ ആതിഥേയത്തിൽ ഒക്ടോബർ ഒന്നു ശനിയാഴ്ച വൈകിട്ട് 5 :30 നു ഒസ്വീഗോ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (1525 Harvey Rd, Oswego, IL 60543) ലൈവ് മ്യൂസിക്കൽ ഷോ അവതരിപ്പിക്കുന്നു.

ഈ സംഗീത സന്ധ്യയിൽ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഇരുപതിൽ പരം കലാകാരന്മാർ ആധുനീക സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കും. ഷിക്കാഗോ കലാക്ഷേത്രയുടെ ധനശേഖരാർദ്ധം നടത്തപ്പെടുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾ ഷിക്കാഗോ കലാക്ഷേത്രയുടെ വെബ് സൈറ്റിൽ (www.chicagokalakshtera.com) നിന്നോ സംഘാടകരിൽ നിന്നും നേരിട്ടോ വാങ്ങാവുന്നതാണ്. ഷിക്കാഗോയിലെ പ്രമുഖ മലയാളി ഗ്രോസറി ഷോപ്പുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 630.917.3499, 331.452.2316.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: