Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമ്പി ചാക്കോ ഫൊക്കാന പ്രസിഡന്റ്

fokanaleaders

ഫിലഡൽഫിയാ∙ മാസങ്ങളോളം നീണ്ടു നിന്ന ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും അന്ത്യം കുറിച്ചു കൊണ്ട് നടന്ന ഫൊക്കാനയിൽ തിരഞ്ഞെടുപ്പിൽ തമ്പി ചാക്കോയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫിലിപ്പോസ് ഫിലിപ്പിനെ ജനറൽ സെക്രട്ടറിയായും ജോയി ഇട്ടൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ജോസ് കാനാട്ടിനെ വൈസ് പ്രസിഡന്റായും മാത്യു വർഗീസിനെ അസിസ്റ്റന്റ് സെക്രട്ടറിയായും ലീലാ മാരോട്ടിനെ ട്രസ്റ്റി ബോർഡ് മെമ്പറായും തിരഞ്ഞെടുത്തു. ട്രഷറർമാരായി ഷാജി വർഗീസിനെയും ഏബ്രഹാം കളത്തിലിനെയും (അസി. ട്രഷറർ) തിരഞ്ഞെടുത്തു. സണ്ണി മറ്റമന ആണ് അഡീഷനൽ അസോ. ട്രഷറർ.

fokanaleaders01

നാഷണൽ കമ്മിറ്റിയിലേക്ക് അലക്സ് തോമസ്, ആഷ വിജയൻ, മാത്യു ഉമ്മൻ, ശബരീനാഥ്, സജിമോൻ ആന്റണി, വിജി നായർ, തോമസ് കൂവളളൂർ, ടോമി ജോസഫ്, ചാക്കോ കുര്യൻ, ഗണേഷർ നായർ, ജേക്കബ് വർഗീസ്, കെ. പി. ആൻഡ്രൂസ് എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

ഓഡിറ്റർ സനൽ ഗോപിനാഥും, യൂത്ത് മെംബർ അലോഷ്യസ് ടി. മാത്യുവുമാണ്. നാമം, മഞ്ച് എന്നീ രണ്ടു മലയാളി സംഘടനകൾക്ക് ഫൊക്കാനയിൽ അംഗത്വം കൊടുത്തത് ഫൊക്കാന ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിലാണ്. ടൊറന്റോയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നടക്കാതെ പോയത്.

ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ആരോപണ വിധേയമായ സംഘടനയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മാധവൻ നായർ സംഘടനയിൽ പിളർപ്പ് ഒഴിവാക്കാൻ സ്വമേധയാ പിന്മാറുകയായിരുന്നു.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.