Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവല്ല മെഡിക്കൽ മിഷൻ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

thriuvalla-medical

ഡാലസ് ∙ തിരുവല്ല മെഡിക്കൽ മിഷൻ നഴ്സിങ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആദ്യ സംഗമം ഡാലസിൽ വെച്ചു നടത്തപ്പെട്ടു. ഡാലസ് സൗത്ത് ഇർവിങ് ഹൈറ്റ്സിൽ വെച്ച് നടത്തപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അത്യപൂർവ്വ അനുഭവമായിരുന്നു.

thiruvalla-2

1948 ആരംഭിച്ച നഴ്സിങ് സ്കൂളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ ജീവിതാനുഭവം പങ്കിട്ടത് അവസ്മരണീയമായിരുന്നു. ഗ്രേയ്സ് സാം, സുജ റോയ് എന്നിവർ വിദ്യാർത്ഥിനി സംഗമം വൻ വിജയമാക്കുന്നതിന് ഓർഗനൈസർമാരായി പ്രവർത്തിച്ചു. രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തവർ യാത്ര പറഞ്ഞു പിരിയുമ്പോൾ സംഗമത്തിന് അവസരം ഒരുക്കിയ സംഘാടരോടുളള കൃതജ്ഞത മുഖത്ത് പ്രകടമായിരുന്നു.

രാജമ്മ തോമസ്, സോമി ജോർജ്, സിലി മാത്യൂസ്, ഷെർലി ഫിലിപ്പ്, സൂസൻ ജേക്കബ്, നിസി ജോർജ്, ഗ്രേയ്സ് ജേക്കബ്, സാം വർഗീസ്, സാറ മാത്യു, അന്ന മാത്യു തുടങ്ങി നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: