Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് എബ്രഹാം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ള്യു ​പ്രൊവിൻസ് പ്രസിഡന്റ്

thomas

ഇര്‍വ്വിങ്ങ്∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് ഡിഎഫ്ഡബ്ള്യു ​പ്രോവിൻസിന്റെ പ്രസിഡന്റായി തോമസ് അബ്രാഹിമിനെ തിരഞ്ഞെടുത്തു. ഗ്ലോബൽ വൈസ് പ്രസിഡന്റായി ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ജോൺ ഷെറി ചുമതലയേറ്റതിനാലാണ് ഈ മാറ്റമെന്ന് റീജിയൻ പ്രസിഡന്റ് കൂടിയായ പി.സി. മാത്യു പറഞ്ഞു.

കേരള വിദ്യാർത്ഥി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, വേൾഡ് മലയാളീ കൗൺസിൽ ഡാലസ് പ്രൊവിൻസ് ട്രഷറർ, 2012ൽ ഡാലസിൽ വച്ച് നടത്തിയ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ട്രഷറർ, റീജിയൻ അസ്സോസിയേറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു ​കഴിവ് തെളിയിച്ച യുവ നേതാവാണ് തോമസ് എബ്രഹാം.

ഇർവിങ്ങിലെ പാരഡൈസ് ​റെസ്റ്റോറന്റിൽ കൂടിയ ഇസി മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഓണവും ഗാന്ധി ജയന്തിയും സംയുക്തമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് തോമസ് അബ്രാഹിമിനെ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അലക്സ് കോശി വിളനിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയൻ, റീജിയൻ ചെയർമാൻ ജോർജ് ജെ. പനക്കൽ, ജോൺ ഷെറി, വർഗീസ് കയ്യാലക്കകം, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ, സാബു ജോസഫ് സി. പി. എ, ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, കുര്യൻ സഖറിയ, ഫിലിപ്പ് മാരേട്ട് മുതലായവർ അനുമോദിച്ചു.

കൂടാതെ പ്രൊവിൻസ് പ്രസിഡന്റുമാരായ ഷോളി കുംബിളുവേലി (ന്യൂയോർക്ക്), തങ്കമണി അരവിന്ദ് (ന്യൂജഴ്‌സി), എസ്‌. കെ. ചെറിയാൻ (ഹൂസ്റ്റൺ), എന്നിവരും അനുമോദനം നേരുന്നതിൽ പങ്കു ചേർന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട ജോൺ ഷെറിയെയും നേതാക്കൾ അനുമോദിച്ചു.

വാർത്ത∙ ജിനേഷ് തമ്പി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.