Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മന്ത്രി തോമസ് ഐസക്ക് അമേരിക്കയിൽ

thomas-issac-daughter

ന്യൂയോർക്ക് ∙ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തി.ഓഗസ്റ്റ് 12 വെളളിയാഴ്ച ന്യൂയോർക്കിലാണ് അദ്ദേഹത്തിന്റെ മകൾ സാറയുടെ വിവാഹം. ഓഗസ്റ്റ് 19 ന് കേരളത്തിലേക്ക് തിരിച്ചു പോകും. തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയിൽ ജനിച്ച രണ്ട് പെൺമക്കളിൽ മൂത്തവളാണ് സാറ. അമേരിക്കൻ പൗരത്വമുളള ന്യുയോർക്കിൽ സാമ്പത്തിക ഗവേഷകയായ സാറയുടെ പ്രതിശ്രുത വരൻ ദീർഘകാല സുഹൃത്തായ മാക്സ് എന്ന അമേരിക്കക്കാരനാണ്. തോമസ് ഐസക്കിന്റെ ഭാര്യ ദുവ്വൂരിയും മക്കളും അമേരിക്കൻ പൗരത്വമുളളവരാണ്.

തോമസ് ഐസക്കിനെ പോലെ സാമ്പത്തിക വിദഗ്ദയാണ് ഭാര്യയും. സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പ്രബന്ധങ്ങൾ തയ്യാറാക്കിയിട്ടുളള ദുവ്വൂരി അധ്യാപിക കൂടിയാണ്.

ഡൽഹി ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തോമസ് ഐസക്ക് കേരളത്തിൽ തങ്ങിയപ്പോൾ ഭാര്യയും രണ്ടു പെൺമക്കളും അമേരിക്കയിൽ സ്ഥിര താമസമാക്കുകയായിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ കോട്ടപുറം സ്വദേശിയായ തോമസ് ഐസക്ക് ടി. പി. മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: