Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു പൊലീസ് ഓഫിസർമാർക്ക് വെടിയേറ്റു : രണ്ടുപേർ മരിച്ചു

police

ലൊസാഞ്ചൽസ് ∙ കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ തോക്ക്ധാരി വെടിയുതിർത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചു. ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാംസ് സ്പ്രിംഗ് പൊലീസ് ചീഫ് ബ്രയാൻ റെയ്സ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓഫിസർ അപകടനില തരണം ചെയ്തതായും ചീഫ് പറഞ്ഞു.

ഒക്ടോബർ 8 ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീടിനകത്തു നിന്നും വാതിലിനിടയിലൂടെ വെടി വയ്ക്കുകയായിരുന്നു. 2700 സൈപ്രഡ് ബ്ലോക്കിലെ വീട്ടിലായിരുന്ന പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

police01

വെടിയേറ്റ് മരിച്ചവരിൽ ജോസെ ഗിൽബർട്ട്(Jose Gilbert) 35 വർഷമായി ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ഠിക്കുന്നു. ഈ ഡിസംബറിൽ റിട്ടയർ ചെയ്യാനിരിക്കുകയായിരുന്നു. നാലുവയസുളള കുഞ്ഞിന്റെ മാതാവും ഒന്നര വർഷമായി സേവനമനുഷ്ഠിക്കുന്ന ലെസ് ലി സെർബിനി എന്ന വനിതാ ഓഫിസറുമാണ് വെടിയേറ്റ് മരിച്ചതെന്ന് ചീഫ് പറഞ്ഞു. മൂന്നാമത്തെ ഓഫിസറുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 30 വയസു പ്രായം വരുന്ന യുവാവായിരിക്കാം വെടിവച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

വൈകിട്ട് 6ന് പൊലീസ് വീട് വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വാർത്ത∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.